Latest News

പോലീസിന്റെ ക്രൂരമര്‍ദനമേറ്റ സിപിഎം പ്രവര്‍ത്തകനെതിരേ കേസ്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന്‌ പോലീസിന്റെ ക്രൂരമര്‍ദനമേറ്റ സിപിഎം പ്രവര്‍ത്തകനെതിരേ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തു. മുഖ്യമന്ത്രിയെ വഴിയില്‍ തടയുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ്‌ സിപിഎം പ്രവര്‍ത്തകനായ ജയപ്രസാദിനെതിരെ ചുമത്തിയിരിക്കുന്നത്‌.

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട്‌ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ തിരുവനന്തപുരം സിപിഎം പ്രവര്‍ത്തകര്‍ ആനയറയില്‍ വച്ച്‌ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചത്‌. തുടര്‍ന്ന്‌ പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ലാത്തിചാര്‍ജ്‌ നടത്തുകയും ചെയ്‌തു. ജയപ്രസാദിനെ ക്രുരമായി മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ പരുക്കേല്‍പ്പിക്കുന്ന വിധം ആക്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ ഒരു പോലീസുകാരനെതിരെ മാത്രമാണ്‌ കേസെടുത്തത്‌.

പോലീസിന്റെ ക്രൂരമര്‍ദനം സിപിഎം എംപിമാര്‍ ലോക്‌സഭയുടെ ശ്രദ്ധയില്‍പ്പെടുത്താനും ശ്രമിച്ചിരുന്നു. ശൂന്യവേളയില്‍ എം ബി രാജേഷ്‌ എംപിയാണ്‌ വിഷയം ഉന്നയിച്ചത്‌.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.