മംഗലാപുരം: അന്തര്‍ദേശീയ വിമാനത്താവളത്തില്‍ സ്വയം നിയന്ത്രിത ഗതാഗത സംവിധാനമായ 'എയര്‍കോണ്‍ 2100'ന് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷ(ഡി.ജി.സി.എ.)ന്റെ അനുമതി. ഇതോടെ ടേബിള്‍ടോപ്പ് വിഭാഗത്തില്‍പ്പെടുന്ന വിമാനത്താവളത്തില്‍ കൂടുതല്‍ സുരക്ഷയോടെ വിമാനമിറങ്ങാനും പറന്നുയരാനും സൗകര്യമാകും.ഏറ്റവും ആധുനികമായ ഗതാഗതനിയന്ത്രണ സംവിധാനമാണ് എയര്‍കോണ്‍ 2100. റഡാറില്‍നിന്നുള്ള കൃത്യമായ കാലാവസ്ഥാവിവരങ്ങള്‍, യാത്രാചാര്‍ട്ട്, ദിശയെക്കുറിച്ചുള്ള സൂചന, കണ്‍ട്രോള്‍ കേന്ദ്രങ്ങളുമായുള്ള ഓട്ടോമാറ്റിക് ബന്ധം എന്നിവ ഇതിന്റെ പ്രത്യേകതയാണ്. മറ്റിടങ്ങളിലെ റഡാറുകളുമായി ബന്ധം പുലര്‍ത്തി അവയിലെ വിവരങ്ങള്‍ ശേഖരിക്കാനും മംഗലാപുരത്ത് അത് പ്രദര്‍ശിപ്പിക്കാനും സൗകര്യമുണ്ട്. സുരക്ഷാസംവിധാനങ്ങളില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ മുന്നറിയിപ്പ് നല്‍കാനും ഇതില്‍ സാധിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment