Latest News

അഞ്ച് ലക്ഷത്തിന്റെ പാൻമസാല പിടിച്ചു

വെ‌ഞ്ഞാറമൂട്: പിരപ്പൻകോട്ട് വൻ പാൻമസാലവേട്ട. വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപവില വരുന്ന ശംഭു, പാൻപരാഗ്, കൂൾ തുടങ്ങി കേരളത്തിൽ നിരോധിച്ച ഇനം പാൻമസാലകളാണ് പിടിച്ചെടുത്തത്. പിരപ്പൻകോട് സ്വദേശി പ്രകാശന്റെ വീട്ടിൽ 37 ചാക്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഇത്.

വെഞ്ഞാറമൂട് സി.ഐ പി. വേലായുധൻ നായർ, എസ്.ഐ ഹണി എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് റെയ്ഡ് നടത്തിയത്.

ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലേക്ക് പാൻമസാല രഹസ്യമായി എത്തിക്കുന്ന തമിഴ് സംഘമാണ് പ്രകാശന് പാൻമസാല നൽകിയതെന്നാണ് വിവരം. പിരപ്പൻകോട് മേഖലയിൽ പാൻമസാലയുടെ ഹോൾസെയിൽ റീട്ടെയ്ൽ വില്പന നടത്തുന്നത് പ്രകാശനാണ്. ഇതിനിടയിലെ പകയും, കമ്മീഷൻ പ്രശ്നങ്ങളുമാണ് ഒറ്റുകൊടുക്കലിനു പിന്നിലെന്ന് സംശയിക്കപ്പെടുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Venharamood, Panmasala, 


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.