ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശാന്തന്‍പാറ പൂത്തടി സ്വദേശി പ്രകാശി (27) നെയാണ് ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ പെണ്‍കുട്ടിയെ ഇയാള്‍ പലതവണ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.
യുവാവ് മറ്റൊരു വിവാഹം ഉറപ്പിച്ചതറിഞ്ഞ് പീഡനത്തിരയായ പെണ്‍കുട്ടി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ദേവികുളം സി.ഐ. വിശാല്‍ ജോണ്‍സണിന്റെ നേതൃത്വത്തിലാണ് ഓട്ടോഡ്രൈവറായ പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നെടുങ്കണ്ടം മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Edukki, Rape, Police, Arrested


No comments:
Post a Comment