Latest News

ജസീറയ്ക്ക് അഭിവാദ്യവുമായി സെക്രട്ടേറിയറ്റ് പടിക്കല്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മ

തിരുവനന്തപുരം: മണല്‍മാഫിയയ്‌ക്കെതിരെ ഒറ്റയ്ക്ക് പോരാട്ടം നടത്തുന്ന ജസീറയ്ക്ക് അഭിവാദ്യവുമായി സെക്രട്ടേറിയറ്റ് പടിക്കല്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മ. 

പരിസ്ഥിതിസംരക്ഷണത്തിന്റെ സൂചകമായി പച്ചബാന്‍ഡ് കെട്ടിയും കവിത ചൊല്ലിയും പുത്തന്‍തലമുറ ജസീറയ്ക്ക് ചുറ്റുംകൂടി ഐക്യദാര്‍ഢ്യം അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരമാണ് എഴുപതോളം വിദ്യാര്‍ഥികള്‍ പ്രകടനമായെത്തി ജസീറയ്ക്ക് അഭിവാദ്യം നേര്‍ന്നത്. മ്യൂസിയം ജങ്ഷനില്‍ നിന്നാണ് പ്രകടനമാരംഭിച്ചത്. സമൂഹത്തിന്റെ വിവിധതുറകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളില്‍ എന്‍ജിനീയറിങ്, മെഡിക്കല്‍ മേഖലകളില്‍ നിന്നുള്‍പ്പെടെ നിരവധി പേരുണ്ടായിരുന്നു. പരിസ്ഥിതി നശിപ്പിക്കരുതെന്നായിരുന്നു ഇവരുടെ മുദ്രാവാക്യങ്ങളില്‍ നിറഞ്ഞ അപേക്ഷ. സെക്രട്ടേറിയറ്റ് പടിക്കല്‍ സമരമനുഷ്ഠിക്കുന്ന ജസീറയ്ക്ക് ചുറ്റും കൂടിയ വിദ്യാര്‍ഥികള്‍ അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് പരിസ്ഥിതിയുടെ സൂചകമായ പച്ചബാന്‍ഡ് ജസീറയുടെ കൈയില്‍ അണിയിച്ചു.

വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ ഓരോരുത്തരായി കവിത ചൊല്ലാന്‍ തുടങ്ങിയതോടെ ആവേശമായി. നാടന്‍ചേലുള്ള കവിതകള്‍ പരിസ്ഥിതിനാശത്തിനെതിരെയുള്ള ബോധനം കൂടിയായി. തുടര്‍ന്ന് ക്യാന്‍വാസില്‍ ജലച്ചായാ ചിത്രങ്ങളൊരുങ്ങി. പരിസ്ഥിതിനാശം മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കുമെന്ന സന്ദേശമായിരുന്നു ചിത്രങ്ങളിലും തെളിഞ്ഞത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Jaseera, students 


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.