പെരിന്തല്‍മണ്ണ: മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ. ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വിവിധയിടങ്ങളില്‍ സംഘര്‍ഷം. പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ എസ്.ഡി.പി.ഐ.-സി.പി.എം. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ തച്ചനാട്ടുകര പാലോട് സ്വദേശി തെഞ്ചീരിപറമ്പില്‍ ഹുസൈന്‍ (38)ന് പരുക്കേറ്റു. ഇയാളുടെ തലക്കാണ് പരുക്കേറ്റത്.
വഴിക്കടവില്‍ സമരാനുകൂലികളായ എട്ടോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കൊണ്ടുപോകുന്നതിനിടെ പൊലീസ് വാഹനം സമരാനുകൂലികള്‍ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. കരിങ്കല്ലത്താണിയില്‍ രാവിലെ ആറുമണി മുതല്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ റോഡില്‍ തടസം സൃഷ്ടിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സി.പി.എം. അനുകൂലികള്‍ രംഗത്തത്തെിയതാണ് സംഘര്‍ഷത്തിന് കാരണമായത്. പ്രദേശത്ത് സംഘര്‍ഷസാധ്യത നിലനിന്നിട്ടും രണ്ട് പൊലീസുകാര്‍ മാത്രമാണ് ഡ്യൂട്ടിക്കുണ്ടായിരുന്നത്.

രാവിലെ പാലക്കാട് ജില്ലാ അതിര്‍ത്തിയിലും സമരക്കാര്‍ റോഡ് ഗതാഗതം തടസപ്പെടുത്തിയിരുന്നു. പിന്നീട്, നാട്ടുകാര്‍ ഇടപെട്ട് തടസം നീക്കുകയായിരുന്നു. നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയ്ന്‍ തടയുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അങ്ങാടിപ്പുറത്ത് ബസിനുനേരെ കല്ളേറുണ്ടായി. ബസിന്‍്റെ മുന്‍ഭാഗം തകര്‍ന്നു. ഇവിടെ പത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
തിരൂരില്‍ ഹിമാലയ ഹോട്ടലിനു നേരെ കല്ളേറുണ്ടായി. ഹോട്ടലുമടയുടെ മകനെ മര്‍ദിച്ചു. ഫര്‍ണിച്ചറുകള്‍ തകര്‍ത്തു. പൊലീസ് കാവലിലാണ് ഇപ്പോള്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Perinthalmanna, Malappuram, SDPI,

No comments:
Post a Comment