മംഗലാപുരം: ക്രിമിനല്‍സംഘങ്ങള്‍ തമ്മിലുള്ള പോരില്‍ കൊലചെയ്യപ്പെട്ട ഉമേഷ് റായിയുടെ ഭാര്യ സൗമ്യ(35) തീവണ്ടിക്കുമുന്നില്‍ ചാടിമരിച്ചു. പുത്തൂരില്‍ കബകയിലാണ് സംഭവം.
15 വര്‍ഷംമുമ്പ് വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് സൗമ്യ ഉമേഷിനെ കല്യാണം കഴിച്ചത്. 2010ലാണ് ഉമേഷ് കൊല്ലപ്പെട്ടത്. അതിനുശേഷം സൗമ്യ കബകയിലെയും സല്മാറയിലെയും വാടകവീടുകളിലായിരുന്നു താമസം. രണ്ടു കുട്ടികളെയും ഒരു അനാഥാലയത്തിലാക്കി. പലപ്പോഴും പട്ടിണിയിലായിരുന്നുവെന്നും പറയുന്നു.
കുറച്ചുദിവസംമുമ്പ് സൗമ്യ തന്റെ ഭര്‍ത്താവിന്റെ വീട്ടിലേക്കു പോയിരുന്നു. ഭര്‍ത്താവിന്റെ അമ്മയുടെ കൂടെ കല്ലഗുഡെയിലെ വീട്ടില്‍ താമസിച്ചു. കഴിഞ്ഞ ദിവസം ടൗണില്‍ പോയിവരാമെന്നു പറഞ്ഞ് പോയ സൗമ്യ തിരികെ വന്നില്ല. പിന്നീട് റെയില്‍വേ പാളത്തില്‍ മൃതദേഹം കണ്ടെത്തി. ഭര്‍ത്താവിന്റെ മരണത്തിനുശേഷം ഇവര്‍ മാനസികമായി തകര്‍ന്നിരുന്നതായി പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment