ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തിസമയം കുറയ്ക്കുന്നു. രാത്രിയില്‍ പമ്പുകള്‍ അടച്ചിടണമെന്നാണ് പെട്രോളിയം മന്ത്രാലയം ശുപാര്‍ശചെയ്തിരിക്കുന്നത്. രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെമാത്രം പമ്പുകള്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് മന്ത്രി വീരപ്പ മൊയ്‌ലി പ്രധാനമന്ത്രിക്ക് കൈമാറി.
രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞതിനാല്‍ ഉപഭോഗം കുറയ്ക്കുകവഴി ഇറക്കുമതി നിയന്ത്രിക്കാനാകുമെന്ന കണക്കൂകൂട്ടലിലാണ് മന്ത്രാലയം. ഇതോടൊപ്പം ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കണമെന്നും വീരപ്പ മൊയ്‌ലി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് കൂടുകയും അന്താരാഷ്ട്ര വിപണയില്‍ എണ്ണവില വര്‍ധിക്കുകയും ചെയ്തതിനെതുടര്‍ന്ന് പെട്രോള്‍ വില ലിറ്ററിന് 2.35 രൂപ ഇന്നുമുതല്‍ വര്‍ധിപ്പിച്ചിരുന്നു. ഡീസലിന്റെ വില 50 പൈസവീതം കൂട്ടുന്നതിനുപകരം ആറുരൂപ ഒറ്റയടിക്ക് കൂട്ടാന്‍ പെട്രോളിയം മന്ത്രാലയം നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment