ജയ്പൂർ: മാനഭംഗ കേസിൽപെട്ട രാജസ്ഥാൻ ക്ഷീരവികസന മന്ത്രി ബാബുലാല്‍ നഗർ രാജിവച്ചു. കോടതി നിർദ്ദേശത്തെ തുടർന്ന് ബാബുലാലിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ആരും രാജി വയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ബാബുലാൽ പറഞ്ഞു.
ഔദ്യോഗിക വസതിയില്‍ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തുകയും മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തായാണ് ഇരുപത്തിയേഴുകാരിയായ യുവതി പരാതി നൽകിയത്. ഈ മാസം 11നു സിവില്‍ ലൈന്‍സിലെ വസതിയില്‍ എത്താന്‍ മന്ത്രി ആവശ്യപ്പെട്ടു എന്നും അവിടെവച്ചു മാനഭംഗപ്പെടുത്തി എന്നുമാണു യുവതിയുടെ ആരോപണം.
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എതിരാളികള്‍ നടത്തുന്ന രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നു മന്ത്രി ആരോപിച്ചു. സംഭവം നടന്നെന്നു പറയുന്ന സമയം കുടുംബാംഗങ്ങളും ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും തന്റെ വസതിയില്‍ ഉണ്ടായിരുന്നു. ഇത്തരത്തില്‍ നേരത്തേ രണ്ടു തവണ പരാതി നല്‍കി ആളുകളെ യുവതി ബ്ലാക്ക്‌മെയില്‍ ചെയ്‌തിട്ടുണ്ടെന്നും ബാബുലാൽ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Jaipur, Rajasthan Minister, Court, Rape Case, Babulal Nagar
No comments:
Post a Comment