ശീനഗര്‍: കാഷ്മീരില്‍ കൂടുതല്‍ തീവ്രവാദികളെ കണ്ടതായി വിവരം. കഴിഞ്ഞ ദിവസം തീവ്രവാദികള്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കഠുവാ ജില്ലയിലെ ദിയാലാഛക്കിലാണ് തീവ്രവാദികളെന്ന് തോന്നിപ്പിക്കുന്നവരെ കണ്ടതായി ഗ്രാമവാസികള്‍ സുരക്ഷാസേനയ്ക്ക് വിവരം കൈമാറിയത്.
അതിര്‍ത്തിമേഖലയായ ഹിരാനഗറിനു സമീപമാണ് ദിയാലാഛക്. ഇതേ തുടര്‍ന്ന് സൈന്യവും പോലീസും പ്രദേശത്തും മറ്റിടങ്ങളിലും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പഥ്‌വാല ഗ്രാമത്തിലെ ഒരു സ്‌കൂള്‍ പരിസരത്തേക്ക് തീവ്രവാദികള്‍ കടന്നതായ വിവരത്തെ തുടര്‍ന്ന് ഇവിടെയും സുരക്ഷാസൈനികര്‍ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കഠുവായിലെ പോലീസ് സ്റ്റേഷന് നേര്‍ക്കുണ്ടായ തീവ്രവാദ ആക്രമണത്തില്‍ 9 പേര്‍ മരിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ഗ്രാമവാസികള്‍ നല്‍കിയ വിവരം അവിശ്വസിക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് പോലീസ്. അതിനിടെ കുപ്‌വാരയില്‍ തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞുകയറ്റശ്രമവും സൈന്യം പരാജയപ്പെടുത്തി. നാലു ഗ്രൂപ്പുകളായി പതിനഞ്ചോളം പേര്‍ വരുന്ന സംഘമാണ് നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sreenagar, Jammu, Police
No comments:
Post a Comment