Latest News

ആന്‍ഡ്രോയ്ഡില്‍ ഇനി ഗുരുവായൂരും

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ എണ്ണിയാല്‍ തീരാത്ത ആപ്ലിക്കേഷനുകളുണ്ട്. ആ കൂട്ടത്തിലേക്ക് കേരളത്തില്‍ നിന്ന് പുതിയ ഒന്നുകൂടി വരുന്നു. ഗുരുവായൂരിനേയും ഗുരുവായുരപ്പനേയും അടുത്തറിയാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് കൃഷ്ണ ദര്‍ശന്‍...


ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു പോകുന്നവരെ സഹായിക്കുന്നതിനായിട്ടാണ് ഇത് ഡെവലപ് ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിലെ പൂജാസമയം, വഴിപാടുവിവരങ്ങള്‍, നിരക്ക്, വിശേഷ ദിവസങ്ങള്‍, ആഘോഷം, സമീപ ക്ഷേത്രങ്ങള്‍, ട്രെയിന്‍ -ബസ് സമയം, ഹോട്ടലുകള്‍, ലോഡ്ജുകള്‍, കല്യാണ മണ്ഡപങ്ങള്‍ തുടങ്ങി ഗുരുവായൂരില്‍ പോകുമ്പോള്‍ അറിയേണ്ടുന്ന എല്ലാം ഈ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും.

ഗുഗിള്‍ സ്‌റ്റോര്‍, ഗുരുവായുര്‍ ഡോട് കോം എന്നിവയിലുടെ ഇത് ഡൗണ്‍ലോഡ് ചെയ്യാം. ഗുരുവായൂരില്‍ കിഴക്കെ നടയില്‍ പ്രവര്‍ത്തിക്കുന്ന ഐക്കണ്‍ സൊല്യൂഷന്‍സ് എന്ന ഐ.ടി. കമ്പനിയാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.