തിരുവനന്തപുരം: കഴിഞ്ഞ മൂന്നരമാസം കൊണ്ട് പെട്രോളിന് കൂടിയത് പതിന്നാല് രൂപയോളം. അതായത് പത്തുലിറ്റര്‍ ഒരുതവണ കഷ്ടിച്ച് അടിക്കുന്നവന്റെ പോക്കറ്റില്‍ നിന്നു നഷ്ടപ്പെടുന്നത് 140 രൂപയോളം.
കഴിഞ്ഞ മേയ് മാസം നല്ല സമയമായിരുന്നു. രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ പെട്രോളിന് വില കുറഞ്ഞുകുറഞ്ഞ് ഏപ്രിലില്‍ മൂന്നുരൂപയാണ് കുറച്ചത്. ലീറ്ററിന് വില 64. 81 രൂപയായി. ജനുവരിയില്‍ 73 രൂപയ്ക്കു മുകളില്‍ പോയ പെട്രോളിന്റെ ഈ നല്ലകാലം ഏറെ നാള്‍ നീണ്ടുനിന്നില്ല. ജൂണ്‍ ഒന്നിന് 50 പൈസ കൂട്ടിയപ്പോള്‍ നികുതിയടക്കം 65 രൂപ 96 പൈസയായി. രണ്ടാഴ്ചയ്ക്കകം പിന്നെയും വന്നു രണ്ടുരൂപയുടെ വിലക്കയറ്റം.
ജൂണ്‍ 16ന് നികുതിയടക്കം 68 രൂപ 27 പൈസയായി. ജൂണില്‍ തന്നെ വീണ്ടും ഒരുരൂപ 82 പൈസ കൂട്ടിയപ്പോള്‍ വില ലീറ്ററിന് വീണ്ടും എഴുപതു കടന്നു. 70 രൂപ 57 പൈസയായി ജൂണ്‍ 29ലെ വില. ജൂണില്‍ മാത്രം കൂടിയത് അഞ്ചുരൂപ 76 പൈസ. ജൂലൈ 15ന് ഒരു രൂപ 55 പൈസ കൂടിയ പെട്രോള്‍ വില പിന്നെ തിരിഞ്ഞുനോക്കിയില്ല.
രൂപയുട ഇടിയുന്ന മൂല്യവും രാജ്യാന്തര ക്രൂഡ് ഓയില്‍ വിലയും സിറിയന്‍ പ്രശ്നവും എല്ലാം കൂടിയായപ്പോള്‍ ജൂലൈ 15ലെ 72 രൂപ 51 പൈസ ഓഗസ്റ്റ് ഒന്നിന് 73 രൂപ 39 പൈസയായി ഉയര്‍ന്നു. കൂടിയത് ഒരു രൂപ 70 പൈസ. സെപ്റ്റംബര്‍ ഒന്നിന് ഒറ്റയടിക്കുവീണ്ടും കൂട്ടിയപ്പോള്‍ പെട്രോള്‍വില റെക്കോര്‍ഡ് ഉയരങ്ങളിലായി. 76 രൂപ 35 പൈസ.
സംസ്ഥാനത്തെ വിവധി ജില്ലകളിലെ പുതുക്കിയ പെട്രോള്‍ വില ഇപ്രകാരമാണ്.
തിരുവനന്തപുരം (79.58), കൊല്ലം (79.21), ആലപ്പുഴ (78.68), പത്തനംതിട്ട (79.01), കോട്ടയം (78.68), ഇടുക്കി (79.15), എറണാകുളം (78.41), തൃശൂര്‍.(78.84), പാലക്കാട്.(79.15), മലപ്പുറം.(78.88),
കോഴിക്കോട്.(78.62), വയനാട്.(79.19), കണ്ണൂര്‍.(78.57), കാസര്‍കോട്.(79.08)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment