ലിവർപൂൾ: കളിത്തോക്ക് ചൂണ്ടി ബാങ്കിൽ നിന്ന് പണം കവർന്ന പതിനാലുകാരനെ അമ്മ പൊലീസിൽ ഏല്പിച്ചു. ലിവർപൂളിലായിരുന്നു സംഭവം. മകന്റെ കൈയിൽ അമിതമായ അളവിൽ പണം കണ്ടതോടെ അമ്മ ചോദ്യം ചെയ്തു.
അപ്പോഴാണ് കൊള്ളയടി മകൻ വിവരിച്ചത്. ഉടൻ തന്നെ അമ്മ പൊലീസിനെ വിളിച്ച് കാര്യം പറയുകയായിരുന്നു. അവരുടെ ചോദ്യം ചെയ്യലിൽ പയ്യൻ കാര്യങ്ങളെല്ലാം ഏറ്റു പറഞ്ഞു മാത്രമല്ല ചെയ്തു പോയ തെറ്റിൽ പശ്ചാത്തപിക്കുകയും ചെയ്തു. അമ്മയുടെയും മകന്റെയും പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ലിവർപൂളിൽ തന്നെയുള്ള ഒരു ബാങ്ക് ശാഖയാണ് പയ്യൻ കൊള്ളയടിച്ചത്. തോക്കുമായി ബാങ്കിലെത്തി കാഷ്യർമാരെ ഭീഷണിപ്പെടുത്തി 2200 പൗണ്ട് കവരുകയായിരുന്നു.
വീഡിയോഗെയിമിന്റെ സ്വാധീനത്താലാണ് കുട്ടി ഇത്തരമൊരു കുറ്റം ചെയ്തതെന്ന് ജാമ്യം നൽകുന്ന വേളയിൽ ജഡ്ജി പറഞ്ഞു. സ്കൂളിലെ മാതൃകാ വിദ്യാർത്ഥിയായിരുന്ന കുട്ടി പൊലീസിനെ ബുദ്ധിമുട്ടിച്ചതിനുപിന്നിൽ മറ്റൊന്നുമില്ലാണ് ജഡ്ജി പറയുന്നത്. അടുത്തമാസം പതിനഞ്ചുവരെ കുട്ടിക്ക് ജാമ്യം ലഭിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Liverpool, Police, School, Student
No comments:
Post a Comment