കൊല്ലം: ബുദ്ധിമാന്ദ്യമുള്ള സ്ത്രീയുടെ അഞ്ചുവയസുകാരി മകളെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാസെഷന്‍സ് ജഡ്ജി അശോക്‌മേനോന്‍ വിധി പ്രസ്താവിച്ചു. കാട്ടാമ്പള്ളി തുടയന്നൂര്‍ പാറയ്ക്കല്‍ പുത്തന്‍വീട്ടില്‍ സലാഹുദ്ദീ(60)നെയാണ് കോടതി ശിക്ഷ വിധിച്ചത്.
ബുദ്ധിമാന്ദ്യമുള്ള സ്ത്രീയുടെ അഞ്ച് വയസുകാരിയായ മകള്‍ ജ്യേഷ്ഠസഹോദരനൊപ്പം സമീപത്തെ തോട്ടില്‍ കുളിച്ചുകൊണ്ടിരിക്കവെ മിഠായി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ദൂരേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.
അലയമണ്‍ കരുകോണ്‍ പുല്ലാഞ്ഞിയോട് തോടിന് സമീപം 2012 ഫെബ്രുവരി 16നാണ് കേസിനാസ്പദമായ സംഭവം. സഹോദരിയെ കാണാതെ തിരക്കിയെത്തിയ സഹോദരന്‍ പ്രതിയുടെ പ്രവൃത്തി കണ്ട് കല്ലെടുത്തെറിയുകയും ബഹളം കൂട്ടി നാട്ടുകാരെ അറിയിക്കുകയും ചെയ്തു. നാട്ടുകാരെത്തിയപ്പോള്‍ പ്രതി ഓടിരക്ഷപെട്ടു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ എ ബൈജുവായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. ബാലികയും ദൃക്‌സാക്ഷിയായ സഹോദരനും കോടതിയിലെത്തി പ്രതിയെ തിരിച്ചറിഞ്ഞ് മൊഴി നല്‍കി.
ഐപിസി 376 (2)(എഫ്)- (12 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയുടെ നേര്‍ക്കുള്ള ലൈംഗികപീഡനം) വകുപ്പ് അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്‌പ്രോസിക്യൂട്ടര്‍ അഡ്വ. സുധീര്‍ ജേക്കബ്ബ്, അഡ്വ. അഭിഷ എന്നിവര്‍ കോടതിയില്‍ ഹാജരായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kollam, Rape, Court, Police
No comments:
Post a Comment