കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ളെന്ന് കേസില്‍ അന്വഷണചുമതല വഹിക്കുന്ന എ.ഡി.ജി.പി ഹേമചന്ദ്രന്‍. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കുള്ളതായി അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ ശ്രീധരന്‍ നായര്‍ പറഞ്ഞിട്ടില്ളെന്നും എ.ഡി.ജി.പി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനും സലിംരാജിനും പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജിക്കുമോനും കേസില്‍ പങ്കില്ല. ഇത് വ്യക്തമായതിനാല്‍ ആണ് ഇവരുടെ പേരില്‍ കേസ് എടുക്കാത്തതെന്നും എ.ഡി.ജി.പി പറയുന്നു. ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടതായി പറയുന്ന ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഒഫീസിലെ സി.സി.ടി.വി ക്യാമറയില്‍ നിന്നും വീണ്ടെടുക്കാനായിട്ടില്ളെന്നം ക്യാമറകളുടെ ഹാര്‍ഡ് ഡിസ്ക് പത്തനംതിട്ട കോടതിയില്‍ നല്‍കിയിരിക്കുകയാണെന്നും എ.ഡി.ജി.പി കോടതിയില്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Solar Case, ADGP Hemachandran, Ummanchandi

No comments:
Post a Comment