കൂത്തുപറമ്പ: യൂത്ത്‌കോണ്‍ഗ്രസ് മുന്‍ ജില്ലാസെക്രട്ടറിയും ജനശ്രീ മിഷന്‍ മണ്ഡലം സെക്രട്ടറിയുമായ വട്ടിപ്രത്തെ ചിത്രകുമാറി (39)നെ വെട്ടേറ്റ പരിക്കുകളോടെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാഷ്ട്രീയവൈരാഗ്യം വച്ച് സി.പി.എം പ്രവര്‍ത്തകന്‍ കോറ ത്താന്‍ ഷൈജു കൊടുവാള്‍ കൊണ്ട് വെട്ടിയെന്നാണ് പരാതി.
ബുധനാഴ്ച രാത്രി 9.30നായിരുന്നു സംഭവം.ഓണാഘോഷ പരിപാടിയെ കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത് സുഹൃത്തിനൊപ്പം വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ മാങ്ങാട്ടിടം ക്ഷേത്രത്തിന് സമീപത്തെ വയലില്‍ വച്ച് ആക്രമിച്ചു വെന്നാണ് പരാതി.
നിരവധി കേസുകളില്‍ പ്രതിയാണ് ഷൈജു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Koothuparampu, Chithrakumar, Shaiju

No comments:
Post a Comment