ആലക്കോട്: രാഷ്ട്രീയ സംഘര്‍ഷത്തിനിടയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മനോനില തകര്‍ന്ന് മരത്തിന് മുകളില്‍ അഭയം തേടിയ വൃദ്ധന്‍ മരത്തില്‍ തന്റെ ജീവിതം അവസാനിപ്പിച്ചു. തിമിരി
വടക്കേ നാലുപുരപ്പാട്ടില്‍ കുഞ്ഞിരാമന്‍ എന്ന തീ കുഞ്ഞികുഞ്ഞിരാമന്‍ (62) ആണ് മരണത്തിലും മരത്തെ ആശ്രയിച്ചത്. തിമിരി കുളത്തിന് സമീപത്തെ പടുകൂറ്റന്‍ മരത്തില്‍ വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞിരാമനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

നാടന്‍ പണികളുമായി സ്വസ്ഥ ജീവിതം നയിച്ചിരുന്ന കുഞ്ഞിരാമന്റെ ജീവിതത്തെ മാറ്റി മറിച്ച സംഭവമുണ്ടായത് രണ്ട് വര്‍ഷം മുമ്പാണ്. തിമിരിയില്‍ ബി.ജെ.പി- സി.പി.എം സംഘര്‍ഷത്തിനിടയില്‍ ബോംബ് സ്‌ഫോടനം നടന്നിരുന്നു. ബോംബ് പൊട്ടുന്ന ശബ്ദം അതുവഴി കടന്നുപോകുകയായിരുന്ന കുഞ്ഞിരാമനില്‍ കടുത്ത നടുക്കമുണ്ടാക്കി. അതോടെ കുഞ്ഞിരാമന്റെ മനോനില തകരുകയായിരുന്നു. ഭയന്നുവിറച്ച ഇയാള്‍ മരത്തിന് മുകളില്‍ കയറിയിരിക്കാന്‍ തുടങ്ങി. ഭീതിനിറഞ്ഞ കണ്ണുകളോടെ മരത്തിന് മുകളില്‍ നീണ്ട ദിനങ്ങള്‍ ഒളിച്ചിരുന്നു. മരത്തില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞവരോട്, ബോംബ് പൊട്ടും പേടിയാണെന്ന് പറഞ്ഞ് മരത്തിന്റെ ചില്ലകളില്‍ മുഖം ഒളിപ്പിക്കും. പോലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ സാഹസപ്പെട്ടാണ് ഇയാളെ അന്ന് മരത്തില്‍ നിന്ന് താഴെയിറക്കിയത്.
പിന്നീട് കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്ക്
ശേഷം അവിടെ നിന്നും നാട്ടില്‍ തിരിച്ചെത്തിയെങ്കിലും ദിവസങ്ങളായി ഇയാളെ തിമിരിയില്‍ കാണാനില്ലായിരുന്നു. അതിനിടയിലാണ് വ്യാഴാഴ്ച തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. കൂറ്റന്‍ മരത്തിന് മുകളില്‍ നിന്ന് ആലക്കോട് പോലീസ് നേതൃത്വത്തില്‍ ഏറെ സാഹസികമായാണ് മൃതദേഹം താഴെയിറക്കിയത്. നേരത്തെ വിവാഹിതനായ കുഞ്ഞിരാമനെ ഭാര്യ ഉപേക്ഷിച്ചുപോയിരുന്നു. ജാനകി, കല്യാണി, തമ്പായി, ഭാസ്‌ക്കരന്‍ സഹോദരങ്ങള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, A
No comments:
Post a Comment