മുംബയ്: തന്നെ ട്രെയിനിൽ അപമാനിക്കാൻ ശ്രമിച്ചയാളെ പൊലീസ് സ്റ്റേഷനിൽവച്ച് യുവതി പൊതിരെ തല്ലി. പൊലീസുകാരുടെ സാന്നിദ്ധ്യത്തിൽ വച്ചായിരുന്നു തല്ല്. മൂന്നു മിനിറ്റോളം നടന്ന തല്ല് മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു.
മുംബയിലെ ലോവർ പരേൽ സ്റ്റേഷനിലായിരുന്നു സംഭവം. കഴിഞ്ഞ ജൂലൈ 27 ന് വെളുപ്പിന് ട്രെയിനിലെ ലേഡീസ് കന്പാർട്ട്മെന്റിൽ കയറിയ ദേവ്‌രാജ് കനാപ് എന്ന യുവാവ് യുവതിയെ കടന്നുപിടിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. അപ്പോൾ സമീപത്ത് ആരുമില്ലായിരുന്നു. കന്പാർട്ട്മെന്റിലെ ഗാർഡ് ഇല്ലാത്ത തക്കം നോക്കിയായിരുന്നു അക്രമം. യുവതി നിലവിളിച്ചപ്പോൾ ഓടിക്കൂടിയ യാത്രക്കാർ യുവാവിനെ പിടികൂടി പൊലീസ് സ്റ്റേഷനിലേല്പിച്ചു.
കഴിഞ്ഞയാഴ്ച പ്രതിയെ തിരിച്ചറിയാൻ യുവതി സ്റ്റേഷനിൽ വന്നപ്പോഴായിരുന്നു രണ്ടാംഘട്ട സംഭവങ്ങൾ അരങ്ങേറിയത്. പ്രതിയെ കണ്ടതും ആക്രോശിച്ചുകൊണ്ട് യുവതി ഓടിചെന്ന് ചെകിടത്തും മറ്റും പൊതിരെ തല്ലുകയായിരുന്നു. യുവതിയെ തിരിച്ചുതല്ലാതിരിക്കാൻ പ്രതിയെ പൊലീസുകാർ പിടിച്ചുവച്ചു. ആ തക്കം നോക്കി യുവതി കണക്കിന് തല്ലിയെന്നാണ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ രാജേന്ദ്ര ത്രിവേദി പറഞ്ഞത്.
ആർക്കും നിയമം കൈയിലെടുക്കാനാവില്ലെങ്കിലും ഇത്തരമൊരു കുറ്റം ചെയ്തയാളോട്, സർ, എന്തിനാണ് എന്നോട് ഈ കടുംകൈ ചെയ്തത് എന്ന് സൗമ്യമായി ഒരു പെൺകുട്ടി ആരായുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നാണ് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോടു ചോദിച്ചത്. നമ്മുടെ ആരുടെയെങ്കിലും സഹോദരിക്കാണ് ഇത് സംഭവിച്ചതെങ്കിലും ഇതു തന്നെയായിരിക്കും പ്രതികരണം-അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Police Station

No comments:
Post a Comment