Latest News

എസ്.വൈ.എസ് ജില്ലാ പാഠശാലക്ക് എരോല്‍ പാലസില്‍ തുടക്കം


ഉദുമ: എസ്.വൈ.എസ് സംഘടനാ സ്‌കൂള്‍ ഒരുക്കിയ രണ്ട് ദിവസത്തെ പാഠശാല ഉദുമ എരോല്‍ പാലസില്‍ തുടങ്ങി.

പ്രായോഗിക പരിശീലനത്തിന് പ്രാമുഖ്യം നല്‍കി സംവിധാനിച്ച ക്യാമ്പ് ജില്ലാ എസ്.വൈ.എസ് പ്രസിഡണ്ട് പളളങ്കോട് അബ്ദുല്‍ഖാദര്‍ മദനിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദാലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു.
സംഘാടനം, പ്രബോധനം, ആത്മീയം, വ്യക്തിത്വ വികസനം എന്നീ സെഷനുകളിലായി നടക്കുന്ന വിവിധ ക്ലാസ്സുകള്‍ക്ക് എസ്.വൈ.എസ് സംസ്ഥാന സാരഥികളും ട്രൈനിംങ്ങ് മേഖലയിലെ പ്രമുഖരും നേതൃത്വം നല്‍കും.
ഉദ്ഘാടന സെഷനില്‍ സയ്യിദ് ഹസ്സന്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി മഞ്ചേശ്വരം, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി ആലംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെളളൂര്‍ സ്വാഗതവും, സംഘടനാകാര്യ സെക്രട്ടറി അഷ്‌റഫ് കരിപ്പോടി നന്ദിയും പറഞ്ഞു.
പാഠശാല ശനിയാഴ്ച വൈകുന്നേരം സമാപിക്കും

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, kasaragod

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.