Latest News

തമിഴ്‌നാട്ടില്‍ ആറു വയസുകാരി കുഴല്‍കിണറിന്റെ കുഴിയില്‍ വീണു : രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ മൂടാതെ ഇട്ടിരുന്ന കുഴല്‍കിണറിന്റെ കുഴിയില്‍ വീണ ആറു വയസുകാരിയെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. തിരുവണ്ണാമലൈ ജില്ലയിലെ പുളവന്‍പാടിയിലാണ് സംഭവം. രാവിലെ 7.45 ഓടെയാണ് അമ്മയുമൊത്ത് നടന്നുപോകവേ ദേവി എന്ന ആറുവയസുകാരി 400 അടി താഴ്ചയുള്ള കുഴല്‍കിണര്‍ കുഴിയിലേക്ക് വീണത്.

കുഴിയില്‍ 20 അടി താഴ്ചയില്‍ വരെ മാത്രമേ പൈപ്പുള്ളൂ. ഈ പൈപ്പിന്റെ അടിഭാഗത്ത് കുട്ടി തങ്ങിയിരിക്കുകയാണ്. കുട്ടി സംസാരിക്കുന്നുണ്ടെന്നും ഓക്‌സിജന്‍ നല്‍കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്ന അഗ്നിശമന സേനാ ഡിവിഷണല്‍ ഓഫീസര്‍ വി. രാമസ്വാമി അറിയിച്ചു. ഇതിനു സമീപം മറ്റൊരു തുരങ്കമുണ്ടാക്കി കുട്ടിയുടെ സമീപമെത്തി രക്ഷപെടുത്താനാണ് ശ്രമിക്കുന്നത്. പാറകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ തുരങ്കമുണ്ടാക്കാന്‍ വിഷമം നേരിട്ടിരുന്നു. അഗ്നിശമനസേനയിലെ മുപ്പതോളം പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്.

സ്ഥലത്ത് നാട്ടുകാരും തടിച്ചുകൂടിയിട്ടുണ്ട്. കുഴിയില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ ബന്ധുക്കളും നാട്ടുകാരും കുഴിക്ക് സമീപത്തേക്ക് ഓടിയെത്തുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. കുഴിയില്‍ നിന്നും പുറത്തെടുത്താല്‍ കുട്ടിയെ ഉടന്‍ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chennai, Thamilnad, Borwell

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.