എടക്കാട്: സിഗരറ്റ് മൊത്ത വ്യാപാരിയെ രാത്രി അജ്ഞാത സംഘം ക്ലോറോഫോം ഉപയോഗിച്ച് മയക്കി റോഡില്‍ തള്ളിയതിന് ശേഷം ബാഗിലുണ്ടായിരുന്ന ഒന്നര ലക്ഷം കൊള്ളയടിച്ചു. തോട്ടട ടൗണിലെ പവിത്രന്‍ സ്റ്റേഷനറി ഉടമയും സിഗരറ്റ് മൊത്ത വ്യാപാരിയുമായ തോണിയോട്ട് കാവിനടുത്ത പാറപ്പുറത്ത് പവിത്രനാ (65)ണ്‌കൊള്ളയടിക്കപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെ കട പൂട്ടി വീട്ടിലേക്ക് പോകവെ വീടിന് നൂറ് മീറ്റര്‍ അടുത്തായാണ് അജ്ഞാത സംഘം ഇയാളെ ആക്രമിച്ചത്. സിഗരറ്റ് ഏജന്‍സിക്ക് നല്‍കേണ്ട ഒന്നര ലക്ഷത്തോളം രൂപ പവിത്രന്റെ കൈയിലെ ബാഗിലുണ്ടായിരുന്നു. ബൈക്കിലെത്തിയ മൂന്ന് പേര്‍ ബൈക്ക് നിര്‍ത്തിയ ശേഷം പവിത്രനെ പിന്തുടര്‍ന്ന് നടക്കുകയായിരുന്നു. രണ്ട് പേര്‍ പിന്നിലും ഒരാള്‍ മുന്നിലുമായി നടന്ന കൊള്ള സംഘം കൈയിലുണ്ടായിരുന്ന ക്ലോറോഫോം പവിത്രന്റെ മൂക്കില്‍ ബലമായി ചേര്‍ത്തുവെക്കുകയായിരുന്നു.
ഇതോടെ ബോധരഹിതനായി വീണ പവിത്രനെ റോഡരികിലേക്ക്തള്ളി മാറ്റിയ സംഘം ബാഗിലുണ്ടായിരുന്ന പണം മാത്രം എടുത്ത് രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പവിത്രന്റെ സഹോദരന്റെ വീട്ടില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നവരാണ് ഇയാളെ അബോധാവസ്ഥയില്‍ റോഡരികില്‍ കണ്ടത്. ഉടന്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തോട്ടട ടൗണിലെ പത്രം ഏജന്റുകൂടിയാണ് പവിത്രന്‍. അക്രമിച്ച് കൊള്ളയടിച്ചവരെ ഉടന്‍ കണ്ടെത്തണമെന്ന് വ്യാപാരി വ്യവസായി സമിതി കവര്‍ച്ചക്കിരയായ പവിത്രന്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Edakkad, Chloroform
No comments:
Post a Comment