തെന്നിന്ത്യന്‍ നടന്‍ ഭരത് വിവാഹിതനായി. മലയാളിയായ കാമുകി ജെസ്‌ലിയാണ് ഭരതിന്റെ ജീവിതസഖി. ഒരു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. ദുബൈയില്‍ ജനിച്ചുവളര്‍ന്ന ജെസ്‌ലി ദന്ത ഡോക്ടറാണ്.
വിനായക ചതുര്‍ഥി ദിനമായ സെപ്തബര്‍ ഒമ്പതിനായിരുന്നു വിവാഹ ചടങ്ങ്. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് സംബന്ധിച്ചത്. ചലച്ചിത്ര രംഗത്തുള്ളവര്‍ക്കായി സെപ്തംബര്‍ 14 ന് ചെന്നൈ ലീല പാലസ് ഹോട്ടലില്‍ വിവാഹവിരുന്ന് ഒരുക്കിയിട്ടുണ്ട്.
ശങ്കര്‍ സംവിധാനം ചെയ്ത് ബോയ്‌സിലൂടെ വെള്ളിത്തിരയില്‍ എത്തിയ ഭരത് ജയരാജിന്റെ ഫോര്‍ ദി പീപ്പിളിലൂടെ മലയാള സിനിമയിലും അരങ്ങേറി. അയ്ന്ത് അയ്ന്ത് അയ്ന്ത്(555) എന്ന ഭരതിന്റെ പുതിയ ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടികൊണ്ട് മുന്നേറുന്നതിനിടെയാണ് വിവാഹ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
ഒമ്പതാണ്ടിന് ശേഷം ഭരത് മലയാളത്തില്‍ വീണ്ടും തിരിച്ചെത്തുമെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. സെക്കന്റ് ഷോയിലൂടെ മലയാളത്തിന് പുതിയ ദൃശ്യവാര്‍ത്ത സമ്മാനിച്ച ശ്രീനാഥ് രാജേന്ദ്രന്റെ പുതിയ ചിത്രം കൂതറയിലൂടെയാണ് ഭരത് വീണ്ടും മലയാളതിരയിലേക്ക് എത്തുന്നത്. മോഹന്‍ലാലും ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment