ശനിയാഴ്ച രാവിലെ ഉഡുപ്പി തെങ്കനദിയൂരിലാണ് സംഭവം. തെങ്കനദിയൂരിലെ ചന്ദ്രകാന്ത്(35), മകള്‍ ദീക്ഷ(ഒന്ന്) എന്നിവരാണ് മരിച്ചത്. ചന്ദ്രകാന്തിന്റെ ഭാര്യ നാഗരത്ന(31) ഹൈടെക് ആസ്പത്രിയില്‍ ചികിത്സയിലാണ്.
കുടുംബത്തില്‍ ഇടയ്ക്കിടെ വഴക്കുകള്‍ ഉണ്ടാവാറുള്ളതായി അയല്‍വാസികള്‍ പറഞ്ഞു. ശനിയാഴ്ച രാവിലെയും ഇത്തരത്തില്‍ വഴക്കുണ്ടായി. ഇതിനെത്തുടര്‍ന്നാണ് നാഗരത്ന കുഞ്ഞിനെയുമെടുത്ത് വീട്ടിലെ കിണറ്റില്‍ച്ചാടിയത്. നിറയെ വെള്ളമുള്ള കിണറായിരുന്നു. ഉടന്‍തന്നെ ചന്ദ്രകാന്തും കൂടെച്ചാടിയെങ്കിലും കിണറിന്റെ പടവുകളില്‍ തലയിടിച്ച് വീഴുകയായിരുന്നുവെന്നാണ് സൂചന.
ഇരു മൃതദേഹങ്ങളും അജാര്ക്കാട്ട് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉഡുപ്പി പോലീസ് കേസെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment