നയ്റോബി: നിരവധി ഭീകരാക്രമണങ്ങളിൽ പൊലീസ് തെരയുന്ന ബ്രിട്ടീഷ് വനിത സാമന്താ ല്യൂത്‌വെയ്റ്റ് ആണ് നയ്റോബിയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് കെനിയൻ അധികൃതർ വ്യക്തമാക്കി.
ഇസ്‌ലാമിലേക്ക് മതം മാറിയ ല്യൂത്‌വെയ്റ്റ് (29) കിഴക്കനാഫ്രിക്കയിലാണ് ഇപ്പോഴുള്ളതെന്ന് അവർ പറഞ്ഞു. കെനിയൻ നഗരമായ മൊംബാസയിലെ രണ്ട് ഹോട്ടലുകളിലും ഒരു ഷോപ്പിംഗ് മാളിലും രണ്ട് വർഷം മുന്പ് സ്ഫോടനം നടത്താനുള്ള ശ്രമം കെനിയൻ പൊലീസ് പരാജയപ്പെട്ടപ്പോഴാണ് പലായനം ചെയ്തതെന്ന് പൊലീസ്ചൂണ്ടിക്കാട്ടി. ഷെറഫിയ എന്നതാണ് പുതിയ പേര്.

വൈറ്റ് വിഡോ എന്നറിയപ്പെടുന്ന ല്യൂത്‌വെയ്റ്റ് ലണ്ടൻ സ്ഫോടന പരന്പരയുടെ പിന്നിൽ പ്രവർത്തിച്ച ചാവേർ ജെർമെയ്ൻ ലിൻഡ്സെയുടെ വിധവയാണ്. അൽഖ്വയ്ദ ബന്ധമുള്ള അൽ ഷബാബ് എന്ന ഭീകരസംഘടനയുടെ സജീവ പ്രവർത്തകയാണ് സാമന്ത ഇപ്പോൾ. ചില പത്രങ്ങളിൽ സാമന്ത തോക്കു ചൂണ്ടിനിൽക്കുന്ന പടം പുറത്തുവന്നപ്പോൾ അൽ ഷബാബ് ഇക്കാര്യം ശരി വയ്ക്കുകയും ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Nayrobby, Samantha, Police
No comments:
Post a Comment