ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ഉപരിപഠനം കഴിഞ്ഞു നടി പത്മപ്രിയ മടങ്ങിയെത്തുന്നു. പഠനം കഴിഞ്ഞെത്തുന്ന താന്‍ സിനിമയില്‍ വീണ്ടും സജീവമാകാന്‍ പോവുകയാണെന്നു പത്മപ്രിയ തന്നെയാണു വ്യക്തമാക്കിയത്.
ലേഡീസ് ആന്‍ഡ് ജെന്റില്‍മാനാണ് അവസാനമായി പത്മപ്രിയയുടേതായി ഇറങ്ങിയ മലയാളചിത്രം. തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങള്‍ക്കൊപ്പം ബംഗാളി സിനിമകളിലും ശ്രദ്ധചെലുത്തുന്ന താരം മലയാളം എന്നും തനിക്ക് ഇഷ്ടപ്പെട്ട ചലച്ചിത്രലോകമാണെന്നു പറയുന്നു. ഒട്ടേറെ മികച്ച നല്ല കഥാപാത്രങ്ങളെ മലയാളം തനിക്കു സമ്മാനിച്ചിട്ടുണ്ടെന്നും പത്മപ്രിയ വ്യക്തമാക്കുന്നു. സിനിമയോടൊപ്പം നാടകങ്ങളോടും ഏറെ ഇഷ്ടമുളള പത്മപ്രിയ വിവധ തിയറ്റര്‍ ഗ്രൂപ്പുകളുടെ നാടകങ്ങളിലും താന്‍ സഹകരിക്കുമെന്നും വ്യക്തമാക്കുന്നു.
അമേരിക്കയിലെ ജീവിതം വ്യത്യസ്തമായിരുന്നു. പഠനകാലത്തു പല പുതിയ കാര്യങ്ങളും മനസിലാക്കാന്‍ കഴിഞ്ഞു. പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലിക്കാരിയായുളള ജീവിതവും തിയറ്റര്‍ അഭിനയവുമെല്ലാം വിസ്മയിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. ഇതുവരെ മികച്ച കഥാപാത്രങ്ങള്‍ മാത്രമേ ലഭിച്ചിട്ടുളളു. ഇനിയും അങ്ങനെതന്നെ ആകുമെന്നാണു പ്രതീക്ഷ- പത്മപ്രിയ പറയുന്നു. അമേരിക്കയിലെ ചില തിയറ്റര്‍ അനുഭവസമ്പത്തും കൈവശമാക്കിയാണു താരം മലയാളത്തില്‍ വീണ്ടുമെത്തുന്നത്. സിനിമയിലെയും തിയറ്ററിലെയും അഭിനയത്തിന് അതാതു വഴികളില്‍ അതിന്റേതായ പ്രത്യേക സൗന്ദര്യമുണ്ട്. ഇവയെ താരതമ്യപ്പെടുത്താനാകില്ല. ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനെ പരിചയപ്പെടാന്‍ അവസരം ലഭിച്ചത് വലിയൊരനുഭവമായെന്നും താരം പറയുന്നു.
മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ നടിക്ക് ഏറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളെ കാത്തിരിക്കുന്ന താരത്തിന് ഏറെ പ്രിയം അഭിനേത്രി എന്ന നിലയില്‍ തന്നെ വളര്‍ത്തിയ മലയാളത്തോടു തന്നെയാണ്. അതേസമയം അഭിനയസാധ്യതയുളള കഥാപാത്രങ്ങളില്‍ ചിലതു നല്‍കിയതു തമിഴാണെന്നും പത്മപ്രിയ ഓര്‍ക്കുന്നു. സിനിമയുടെ ഗുണനിലവാരമാണു മികച്ച നായികയിലേക്കു തന്നെ ഉയര്‍ത്തിയതെന്നും അതിനു സംവിധായകരോടു കടപ്പെട്ടിരിക്കുന്നതായും പത്മപ്രിയ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Padmapriya, Actress
No comments:
Post a Comment