നയ്റോബി: കെനിയയിലെ ഷോപ്പിംഗ് മാളിൽ ശനിയാഴ്ചയുണ്ടായ തീവ്രവാദി ആക്രമണത്തിൽ നാലു വയസുകാരൻ കാണിച്ച ധൈര്യം രക്ഷിച്ചത് ഒരു കുടുംബത്തെ. ഏലിയട്ട് പ്രയോർ എന്ന കുരുന്നാണ് തന്റെ ധൈര്യം കൊണ്ട് സഹോദരിയെയും അമ്മയെയും രക്ഷിച്ചത്. ഏലിയട്ടിന്റെ അസാമാന്യ ധൈര്യം കണ്ട് ഭീകരരിൽ ഒരാൾ ചോക്ളേറ്റ് നൽകിയ ശേഷം അവരെ പോകാൻ അനുവദിക്കുകയായിരുന്നു.
ആക്രമണം നടന്ന വെസ്റ്റഗേറ്റ് ഷോപ്പിംഗ് മാളിൽ അമ്മയ്ക്കൊപ്പം സാധനം വാങ്ങുന്പോഴാണ് ഭീകരർ തോക്കുകളുമായി മാളിലേക്ക് ഇരച്ചെത്തിയത്. കണ്ണിൽ കണ്ടവരെയെല്ലാം വെടി വയ്ക്കുന്നതിനിടെ ഏലിയട്ടും കുടുംബവും ഭീകരരിൽ ഒരാളുടെ കണ്ണിൽപെട്ടു. മരണം മുന്നിൽ കണ്ട് അമ്മയും സഹോദരിയും ഞെട്ടി നിൽക്കുന്നതിനിടെ ഏലിയട്ട് ഭീകരനു മുന്നിലെത്തി നിങ്ങളൊരു മോശം മനുഷ്യനാണ് എന്ന് പറയുകയായിരുന്നു.
ഇതുകേട്ട ഭീകരൻ കടയിലെ സ്റ്റാൻഡിൽ വച്ചിരുന്ന ചോക്ളേറ്റെടുത്ത് ഏലിയട്ടിനും സഹോദരിക്കും നൽകിയ ശേഷം ഞങ്ങൾ ക്രൂരന്മാരല്ല എന്ന് പറഞ്ഞ് അവരെ പോകാൻ അനുവദിച്ചു. ആക്രണമത്തിൽ കൊല്ലപ്പെട്ട ഒരാളുടെ മൃതദേഹത്തിന് സമീപം ചോക്ളേറ്റുകളുമായി നിൽക്കുന്ന ആ കുട്ടികളുടെ ചിത്രം പിന്നീട് പ്രസിദ്ധീകരിക്കുകയും ചെയ്തു. നയ്റോബിയിൽ സ്ഥിരതാമസക്കാരായ ഏലിയട്ടിന്റെ കുടുംബം മാളിലെ സ്ഥിരം സന്ദർശകരാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Nairobby, keniya
No comments:
Post a Comment