Latest News

പാക്കിസ്ഥാനില്‍ ഭൂചലനം; മരണം 200 കവിഞ്ഞു

ഇസ്ളാമാബാദ്: പാകിസ്ഥാനിൽ ചൊവ്വാഴ്ചയുണ്ടായ ശക്തമായ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 208 ആയി. നാനൂറോളം പേർക്ക് പരിക്കറ്റിട്ടുണ്ട്. വിദൂര പർവത പ്രദേശമായതിനാൽ തന്നെ മരണസംഖ്യ സംബന്ധിച്ച് കൃത്യമായ കണക്കുകൾ ലഭിച്ചു വരുന്നതേയുള്ളൂ.

ചൊവ്വാഴ്ച വൈകിട്ട് 4.30ഓടെയാണ് റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂകന്പം അനുഭവപ്പെട്ടത്. ബലൂചിസ്ഥാനിലെ ഖുസ്ദർ ജില്ലയിൽ ആവാര പ്രദേശത്ത് 15 കിലോമീറ്റർ ഭൂഗർഭത്തിലായിരുന്നു ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം.

പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിൽ നിന്ന് എട്ടു മണിക്കൂറോളം സഞ്ചരിച്ചാൽ മാത്രമെ ഭൂകന്പം നടന്ന പ്രദേശത്ത് എത്താനാകു. മൊബൈൽ,​ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിണ്ട്. മെഡിക്കല്‍ സംഘത്തെയും രക്ഷാപ്രവര്‍ത്തകരെയും ഈ പ്രദേശങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഹെലികോപ്ടറുകളും രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pakisthan, Died

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.