ന്യൂയോര്‍ക്ക്: വളര്‍ത്തു നായയുടെ യജമാന ഭക്തിയും ധൈര്യവും തെളിയിക്കുന്ന കഥയാണിത്. സംഭവം അമേരിക്കയിലെ അറ്റ്‌ലാന്റയില്‍. അന്ധനായ യജമാനന്‍ ദാവെ ഫുറുകാവ നാലു വയസുള്ള മകനെ സ്‌കൂളിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. കൂടെ സൈമണ്‍ എന്ന നായയും.
യാത്രാമധ്യേ അതിവേഗം ചീറിവന്ന വാഹനം ഫുറുകാവയെ തട്ടിത്തെറിപ്പിച്ചെങ്കിലും കുട്ടിയെ സൈമണ്‍ രക്ഷിച്ചു. വാഹനത്തിന്റെ പാതയില്‍നിന്ന് കുട്ടിയെ തള്ളിമാറ്റിയ സൈമണ്‍ യജമാന പുത്രനെ അപകടത്തില്‍നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്വജീവന്‍ ബലികൊടുത്തു.
വാഹനത്തിന്റെ മുന്നില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കാതെ സൈമണ്‍ കുട്ടിയെ തട്ടിമാറ്റി. സാഹസികമായ ആ കൃത്യത്തില്‍ പരിക്കേറ്റ സൈമണെ ദൃക്‌സാക്ഷികള്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newyork, dog
No comments:
Post a Comment