Latest News

തളിപ്പറമ്പില്‍ ബസ്സ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

തളിപ്പറമ്പ: ദേശീയ പാതയില്‍ തളിപ്പറമ്പ പൂക്കോത്ത് തെരുവിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രികനായ തളിപ്പറമ്പ സീതിസാഹിബ് ഹൈസ്‌കൂളിനു സമീപത്തെ കായക്കൂല്‍ ഇബ്രാഹിം കുട്ടി(33) മരണമടഞ്ഞു.

ഒപ്പമുണ്ടായിരുന്ന കുപ്പം സ്വദേശി സി.എം ഹൗസില്‍ മുഹമ്മദി(22)നെ ഗുരുതരപരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 നാണ് അപകടം നടന്നത്. ഏഴാംമൈലിലേക്ക് പോവുകയായിരുന്ന ഇബ്രാഹിം കുട്ടിയും മുഹമ്മദും സഞ്ചരിച്ച കെ എല്‍ 59 സി 9759 നമ്പര്‍ ബൈക്കില്‍ ചെറുകുന്നില്‍ നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന കെ.എല്‍.59 സി 2575 നമ്പര്‍ പ്രിയ ബസ്സിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ രണ്ടായി പിളര്‍ന്ന ബൈക്ക് ബസ്സിനടിയിലേക്ക് തെറിച്ചു. നിയന്ത്രണം വിട്ട ബസ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് പാഞ്ഞു കയറി. ബസ്സിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തളിപ്പറമ്പ സീതിസാഹിബ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വൈസ് പ്രസിഡന്റാണ് മരണപ്പെട്ട ഇബ്രാഹിം കുട്ടി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.