Latest News

രക്ഷിതാക്കളുടെ പീഡനത്തിനിരയായി ചികിത്സയില്‍ കഴിയുന്ന ഷെഫീക്കിന് ബുദ്ധിവൈകല്യം

കുമളി : കുമളിയില്‍ രക്ഷിതാക്കളുടെ പീഡനത്തിനിരയായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഷെഫീക്കിന് ബുദ്ധിവൈകല്യം. അഞ്ച് വയസുള്ള ഷഫീക്കിന് രണ്ട് വയസുകാരന്റെ ബൗദ്ധികനില മാത്രമേ ഉള്ളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നവംബര്‍ ആദ്യവാരം ഷഫീക്കിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും.

ഷഫീക്കിന്റെ തലച്ചോറിനേറ്റ ക്ഷതമാണ് ബുദ്ധിവൈകല്യത്തിന് കാരണം. തൊണ്ണൂറ് ശതമാനത്തോളം ക്ഷതമാണ് തലച്ചോറിനേറ്റിരുന്നത്. കുറച്ചൊക്കെ സംസാരിക്കുകയും കളിചിരികളില്‍ സജീവമാകുകയും ചെയ്യുന്നുണ്ടെങ്കിലും അഞ്ച് വയസുകാരനായ ഷഫീക്കിനിപ്പോള്‍ രണ്ട് വയസുകാരന്റെ ബൗദ്ധികനില മാത്രമേ ഉളളൂവെന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കൊളേജ് വൃത്തങ്ങള്‍ പറഞ്ഞു.

നവംബര്‍ ഒന്നിനോ രണ്ടിനോ ഷഫീക്കിനെ ഡിസ്ചാര്‍ജ് ചെയ്യും. തുടര്‍ന്നും കരുതലോടെയുള്ള പരിചരണം ആവശ്യം ആണ്. ഷഫീക്കിനെ ഒപ്പം വിടണമെന്ന അവകാശ വാദവുമായി ഷഫീക്കിന്റെ അമ്മ രമ്യയും, പിതാവ് ഷരീഫിന്റെ ബന്ധു അബ്ദുള്‍ ഷദറും രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ചൈല്‍ഡ് ലൈന്‍ തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുളളത്.

ഇപ്പോള്‍ വെല്ലൂരില്‍ ഷഫീക്കിനൊപ്പമുളളത് രാഗിണി എന്ന ഏലപ്പാറ സ്വദേശിയായ അംഗന്‍വാടി ഹെല്‍പ്പറാണ്. ഉടന്‍ ഇവരില്‍ നിന്നും കുട്ടിയെ അകറ്റുന്നത് അപകടകരമാണെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം വേണ്ട തീരുമാനം എടുക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിററി ചെയര്‍മാന്‍ പി. ഗോപാല കൃഷ്ണന്‍ നായര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ 15നാണ് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനത്തിനിരയായ ഷഫീഖിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Shefeequ, Hospital, Attack

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.