കാഞ്ഞങ്ങാട്: കാസര്‍കോട് ലോക്‌സഭ മണ്ഡലം മുസ്‌ലിം ലീഗ് കണ്‍വെന്‍ഷന്‍ ഞായറാഴ്ച രണ്ട് മണിക്ക് അജാനൂര്‍ തെക്കേപ്പുറം കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി നഗറില്‍ (നൂര്‍ മഹല്‍ മൈതാനം) നടക്കും.
കാഞ്ഞങ്ങാട്-ചന്ദ്രഗിരി റൂട്ടില്‍ കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളില്‍നിന്ന് ഒരു കിലോമീറ്റര്‍ വടക്കുമാറി മന്‍സൂര്‍ ഹോസ്പിറ്റലിന് മുന്‍വശമുള്ള നൂര്‍ മഹല്‍ മൈതാനിയില്‍ വിശാലമായ പന്തലും അനുബന്ധ സജ്ജീകരണങ്ങളും ഒരുങ്ങികഴിഞ്ഞു. കണ്‍വെന്‍ഷന്റെ സന്ദേശമോതിക്കൊണ്ട് ഇതനകം വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തക യോഗങ്ങളും പൂര്‍ത്തിയായി.
കാസര്‍കോട് ജില്ലയിലെ അഞ്ചു അസംബ്ലി നിയോജക മണ്ഡലങ്ങള്‍ക്ക് പുറമെ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്ല്യാശ്ശേരി മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് കാസര്‍കോട് ലോക്‌സഭാ മണ്ഡലം. അയ്യായിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന കണ്‍വെന്‍ഷന്‍ ജനാധിപത്യ ചേരിക്ക് പുതിയ കരുത്തും ആവേശവും പകരും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ പഠന ക്യാമ്പിന് വേദിയായിരുന്ന നൂര്‍ മഹല്‍ ഈ കണ്‍വെന്‍ഷനോടുകൂടി മുസ്‌ലിം ലീഗിന്റെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായനം കൂടി തുന്നിചേര്‍ക്കും.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന കണ്‍വെന്‍ഷനില്‍ പാര്‍ട്ടി ദേശീയ ട്രഷററും സംസ്ഥാന വ്യവസായ-ഐ.ടി. മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി, ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും. മുസ്‌ലിംലീഗിന്റെ മുന്‍നിര നേതാക്കളുടെ വരവ് പ്രവര്‍ത്തകരില്‍ വമ്പിച്ച ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കാസര്‍കോട്: കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ കാസര്‍കോട് നിയോജക മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. മണ്ഡലം മുസ്‌ലിംലീഗ് വൈസ് പ്രസിഡണ്ട് ഇ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
ഹമീദ് ബെദിര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നാസര്‍ ചായിന്റടി, ബി.ടി.അബ്ദുല്ലക്കുഞ്ഞി, ഹാരിസ് പട്‌ള, ഖലീല്‍ സിലോണ്‍, നൗഷാദ് മീലാദ്, റഫീഖ് കേളോട്ട്, ഖാലിദ് പച്ചക്കാട്, സുബൈര്‍ മാര, സലീം അക്കര, ഇഖ്ബാല്‍ ചൂരി, ഹാഷിം ബംബ്രാണി, സിദ്ദീഖ് ബേക്കല്‍, നൂറുദ്ദീന്‍ ബെളിഞ്ചം, ശംസുദ്ദീന്‍ കിന്നിംഗാര്‍, എന്‍.എ. താഹിര്‍, കബീര്‍ ചെര്‍ക്കള, ഇബ്രാഹിം ബേര്‍ക്ക പ്രസംഗിച്ചു. ആക്ടിംഗ് സെക്രട്ടറിയായി റഫീഖ് കേളോട്ടിനെ തെരഞ്ഞെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment