കാസര്‍കോട്: പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയ മുറ്റത്ത് 1934ല്‍ ഗാന്ധിജി നട്ടുവളര്‍ത്തിയ മാവില്‍ നിന്ന് കിസാന്‍ കണ്ണൂരിന്റെ നേതൃത്വത്തില്‍ ഗ്രാഫ്റ്റ് ചെയ്ത 100 മാവുകളിലൊന്ന് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ കുട്ടികളുടെ ഗാന്ധിമാവായി വളരും.
ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി സ്‌ക്കൂള്‍ മാനേജരും സിഡ്‌കോ ചെയര്‍മാനുമായ സി ടി അഹമ്മദലി സ്‌ക്കൂള്‍ കോമ്പൗണ്ടില്‍ മാവിന്‍തൈ നട്ടു. പി ടി എ പ്രസിഡണ്ട് എം പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റര്‍ കെ ഒ രാജീവന്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ മനാഫ്, ഡോ. സുകുമാരന്‍ നായര്‍, വി വി ജയലക്ഷ്മി, എ കെ സെമണ്‍ എന്നിവര്‍ പ്രസംഗിച്ചു.
നിര്‍മ്മല്‍ കുമാറിന്റെ ഗാന്ധിചിത്ര പ്രദര്‍ശനം, കഥാരചന, കവിതരചന, ഗാന്ധിജയന്തി ക്വിസ്, ദേശഭക്തിഗാനാവതരണം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment