അഡോബി സിസ്റ്റംസിന്റെ സോഴ്‌സ്‌കോഡും ലക്ഷക്കണക്കിന് യൂസര്‍ അക്കൗണ്ട് വിവരങ്ങളും കമ്പ്യൂട്ടര്‍ ഹാക്കര്‍മാര്‍ കവര്‍ന്നു. ലോകമെങ്ങും അഡോബിയുടെ സോഫ്റ്റ്‌വേറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണിയായേക്കാവുന്ന സംഭവമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പിഡിഎഫ് ഫോര്‍മാറ്റില്‍ ഇലക്ട്രോണിക് ഡോക്യുമെന്റുകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന അഡോബി അക്രോബാറ്റിന്റെ സോഴ്‌സ്‌കോഡാണ് ഹാക്കര്‍മാര്‍ കവര്‍ന്നതെന്ന് അഡോബി വെളിപ്പെടുത്തി. ഇന്റര്‍നെറ്റ് അപ്ലിക്കേഷനുകള്‍ സൃഷ്ടിക്കാനുപയോഗിക്കുന്ന കോള്‍ഡ്ഫ്യൂഷന്‍, കോള്‍ഡ്ഫ്യൂഷന്‍സ് ബില്‍ഡര്‍ എന്നിവയുടെ കോഡുകളും ഹാക്കര്‍മാര്‍ കവര്‍ന്നതില്‍ ഉള്‍പ്പെടുന്നു.
രണ്ടാഴ്ച്ച മുമ്പാണ് സുരക്ഷാവിഴ്ച്ച കണ്ടതെന്നും അതെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്നും, അഡോബിയിലെ സുരക്ഷാമേധാവി ബ്രാഡ് ആര്‍കിന്‍ അറിയിച്ചു. മാത്രമല്ല, 29 ലക്ഷം യൂസര്‍ അക്കൗണ്ട് വിവരങ്ങളും ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. യൂസര്‍മാരുടെ പേരുവിവരം, ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങള്‍ , പാസ്‌വേഡുകളൊക്കെ ചോര്‍ത്തപ്പെട്ടു.
ഹാക്കിങിന് വിധേയമായ യൂസര്‍മാരുടെ പാസ്‌വേറുകള്‍ തങ്ങള്‍ പുനക്രമീകരിക്കുകയാണെന്ന് അഡോബി അറിയിച്ചു. ബാങ്കുകളും മറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ക്ക് പ്രശ്‌നമുണ്ടാകാതിരിക്കാന്‍ നടപടി കൈക്കൊള്ളുകയാണെന്നും അഡോബി പറഞ്ഞു.

No comments:
Post a Comment