Latest News

കാറില്‍ തട്ടി കൊണ്ടുപോയി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് കേസ്

കണ്ണൂര്‍: സിവില്‍ എഞ്ചിനീയറിംഗ് കള്‍സല്‍ട്ടന്റിനെ കാറില്‍ തട്ടിക്കൊണ്ടു പോയി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് കേസ്. പള്ളിക്കുന്ന് എടച്ചേരിയിലെ സായിനാഥില്‍ നാലാമ്പ്രത്ത് നാരാണനെ (43) യാണ് കഴിഞ്ഞ ആഗസ്റ്റില്‍ എടച്ചേരിയിലെ സൂര്യദാസും മക്കളും ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയത്. 

നാരായണന്റെ സ്ഥാപനത്തിന്റെ ആവശ്യാര്‍ത്ഥം വളപട്ടണം ഫെഡറല്‍ ബാങ്കില്‍ നിന്നും 8ലക്ഷം രൂപ സൂര്യദാസിന്റെ ഭാര്യ കെ ശ്യാമളയുടെ പേരിലുള്ള ഭൂമി ഈട് നല്‍കി വായ്പയെടുത്തിരുന്നു. തിരിച്ചടവ് വൈകിയതിനെ തുടര്‍ന്ന് സ്ഥലം ജപ്തിചെയ്യാന്‍ നടപടിയുണ്ടായെന്നും എന്നാല്‍ ബാങ്കില്‍ ഇടപെട്ട് കാലാവധി നീട്ടി വാങ്ങുകയും ചെയ്തിരുന്നു. 

ഇതിനിടെ ആഗസ്ത് 6ന് താഴെ ചൊവ്വയില്‍ ബസ് കാത്തുനില്‍ക്കവെ കണ്ടാലറിയാവുന്ന ഒരാള്‍ നാരായണനെ സമീപിച്ച് പോലീസാണെന്നും കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വരണമെന്നും പറയുകയായിരുന്നു. എന്നാല്‍ തന്റെ പേരില്‍ കേസ് ഇല്ലെന്ന് നാരായണന്‍ പറഞ്ഞപ്പോള്‍ ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോയെന്നാണ് നാരായണന്റെ പരാതി. 

സൂര്യദാസ്, രജീഷ് ദാസ്, രജിന്‍ദാസ് തുടങ്ങിയവരും കാറി ലുണ്ടായിരുന്നു. അവര്‍ തന്നെ ക്രൂരമായി മര്‍ദിച്ചെന്നും കയ്യിലുണ്ടായിരുന്ന 35,160 രൂപയും വാച്ചും വിവാഹ മോതിരവും തട്ടിയെടുക്കുകയും ചെയ്‌തെന്നും പിന്നീട് തന്റെ പേരിലുള്ള സ്വത്തുക്കള്‍ നിര്‍ബ്ബന്ധപൂര്‍വം മറ്റൊരാളുടെപേരില്‍ രജിസ്റ്റര്‍ ചെയ്യിക്കാന്‍ നിര്‍ബന്ധിച്ചെന്നും ഇതെല്ലാം കൊണ്ട് തന്നെ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് നാരായണന്റെആവശ്യം. 
ടൗണ്‍ പോലീസ് കെസെടുത്ത് അന്വേഷണം തുടങ്ങി

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.