കണ്ണൂര്‍: സി പി എം കേന്ദ്രകമ്മറ്റി അംഗം ഇ പി ജയരാജന്‍ എം എല്‍ എയുടേയും പി കെ ഇന്ദിരയുടേയും മകന്‍ ജിജിന്ദ് രാജും (രാജു) മേലെചൊവ്വ അശ്വതിയില്‍ പി കെ വേണുഗോപാലന്‍ നമ്പ്യാര്‍-എം വാസന്തി ദമ്പതികളുടെ മകള്‍ സംഗീതയും വിവാഹിതരായി.
തിങ്കളാഴ്ച രാവിലെ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ പി മോഹനന്‍, ചീഫ് വിപ്പ് പി സി ജോര്‍ജ്, കെ എന്‍ ബാലഗോപാല്‍ എം പി, മുന്‍ മന്ത്രിമാരായതോമസ് ഐസക്, എം വിജയകുമാര്‍, എസ് ശര്‍മ, ജി സുധാകരന്‍, പി കെ ശ്രീമതി, രാമചന്ദ്രന്‍ കടന്നപ്പള്ളി, സി പി എം സ്ഥാനസിക്രട്ടറി പിണറായി വിജയന്‍, പോളിറ്റ്്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, എം എല്‍ എമാരായ കോലിയക്കോട് കൃഷ്ണന്‍ നായര്‍ സാജു പോള്‍, എ എം ആരിഫ്, ജയിംസ് മാത്യു, ടി വി രാജേഷ്, സി കൃഷ്ണന്‍, കെ കെ നാരായണന്‍, സി പിഎം തിരുവനന്തപുരം ജില്ലാസിക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, കണ്ണൂര്‍ ജില്ലാ സിക്രട്ടറി പി ജയരാജന്‍, കല്യാണ്‍ ജ്വല്ലേഴ്‌സ് എം ഡി ടി എസ് കല്യാണ രാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment