Latest News

ജാര്‍ഖണ്ഡുകാരിയെ ബലാല്‍സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്: വീട്ടു ജോലിക്കാരിയായ ജാര്‍ഖണ്ഡ് സ്വദേശിനിയെ വായില്‍ തുണിതിരുകി പട്ടാപ്പകല്‍ ബലാല്‍സംഗം ചെയ്ത. 19 കാരനെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് അറസ്റ്റുചെയ്തു. പൂവം ചവനപ്പുഴ ബിസ്മില്ലാ മന്‍സിലില്‍ നസീര്‍ (19) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച ഉച്ചയോടെ തളിപ്പറമ്പ് പൂവത്താണ് സംഭവം നടിന്നത്. പൂവത്ത് അനാദികടനടത്തുന്ന ഒരാളുടെ വീട്ടിലെ ജോലിക്കരിയായ 26 കാരിയാണ് പീഡനത്തിനിരയായത്.

ഞായറാഴ്ച രാവിലെ കടയുടമ കടതുറക്കാനായി പോയതായിരുന്നു ഉച്ചക്ക് 11 മണിയോടെ കടയുടമയുടെ ഭാര്യ ജോലിക്കാരിയേയും കൂട്ടി കടയിലേക്കു പോയി. ഉച്ചയോടെ ജോലിക്കാരിയെ വീട്ടിലേക്ക്പറഞ്ഞയച്ചു. ഇതിനിടയില്‍ യുവതിയെ പിന്തുടര്‍ന്നെത്തിയ പ്രതി വീട്ടു പരിസരത്ത് പതുങ്ങിയിരുന്നു. യുവതി വീട്ടില്‍ കയറി വാതില്‍ അടച്ചതിനു ശേഷം യുവാവ് സിറ്റൗട്ടിലെത്തി വാതിലില്‍ തട്ടി.

നോക്കിയപ്പോള്‍ യുവാവിനെ കണ്ടെങ്കിലും ഭീതി കാരണം വാതില്‍ തുറന്നില്ല. ഏറെ നേരം കഴിഞ്ഞ് യുവാവ് പോയിട്ടുണ്ടാകുമെന്ന് കരുതി വീടിന്റെ പിന്‍ഭാഗത്തുള്ള വാതില്‍ തുറക്കുകയായിരുന്നു. കോഴികള്‍ക്ക് തീറ്റകെടുക്കുമ്പോള്‍ യുവാവ് പിന്നാലെ എത്തി യുവതിയെ വീട്ടിനകത്തേക്ക് പിടിച്ചു കൊണ്ടുപോയി വായില്‍ തുണി തിരുകി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഇതിനിടയില്‍ ജോസിന്റെ ഭാര്യ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ യുവാവ് കടന്നുകളഞ്ഞു.

പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവ് പിടിയിലായത്. ജാര്‍ഖണ്ഡ് സ്വദേശിനിയായ യുവതി നാലുമാസം മുമ്പാണ് കടയുമയുടെ വീട്ടില്‍ ജോലിക്കെത്തിയത്. ദാരിദ്ര്യ കുടുംബാംഗമായ യുവതിയെ വൈദികന്റെ സഹായത്തോടെയാണ് കടയുടമയുടെ വീട്ടില്‍ ജോലിക്ക് നിര്‍ത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.