പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെ ഇ. അഹമ്മമ്മദ് പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുന്നതിനിടയിലാണ് ബഹളം തുടങ്ങിയത്.
മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ആലക്കോട് സി.ഐയ്ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ശ്രീകണ്ഠാപുരം, ആലക്കോട് ഭാഗത്ത് നിന്നുമെത്തിയ 50 ഓളം ലീഗ് പ്രവര്‍ത്തകര്‍ ബഹളം വെക്കുകയായിരുന്നു. ഇതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ലീഗ് നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് രംഗത്തെത്തിയത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി. ഇതിനെ ഒരു വിഭാഗം തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.
ഓഡിറേറാറിയത്തിന് അകത്തും പുറത്തും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏററുമട്ടുമ്പോള് ലീഗിന്റെ പ്രമുഖ നേതാക്കളെല്ലാം വേദിയിലുണ്ടായിരുന്നു. ഇതിനിടയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേററ ശ്രമമുണ്ടായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment