ബേക്കല്‍: പ്രശസ്ത മാപ്പിള കവി പള്ളിക്കര എം.കെ അഹമ്മദ് സ്മാരക സമിതിയുടെ നേതൃത്വത്തില്‍ എം.കെ അഹമ്മദ് പള്ളിക്കര അനുസ്മരണവും ഇശല്‍ മഴ ഗാന വിരുന്നും ചൊവ്വാഴ്ച വൈകീട്ട് 5.30ന് പള്ളിക്കര ബീച്ച് പാര്‍ക്കില്‍ നടക്കും.[www.malabarflash.com]
പരിപാടി മാപ്പിള പാട്ട് ഗവേഷകനും എം.കെ അഹമ്മദ് ഡൊക്യുമെന്ററി സംവിധായകനുമായ താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം ഉദ്ഘാടനം ചെയ്യും. എം.കെ അഹമ്മദ് സ്മാരക സമിതി ചെയര്‍മാന്‍ കെ.ഇ.എ ബക്കര്‍ അധ്യക്ഷത വഹിക്കും.
മാപ്പിള ഗാന രചയിതാവ് പി.എസ് ഹമീദ് തളങ്കര മുഖ്യ പ്രഭാഷണ നടത്തും. അസീസ് തായ നേരി, ഹമീദ് കോളിയടക്കം, ആവിയില്‍ ഹമീദ് എന്നിവര്‍ പ്രസംഗിക്കും.
ഹക്കീം കുന്നില്‍, പി.കെ കുഞ്ഞബ്ദുല്ല പൂച്ചക്കാട്, ടി.എ ലത്തീഫ്, പി.എ ഇബ്രാഹിം പള്ളിപ്പുഴ, എം.എച്ച് ഹാരിസ്, മാധവന്‍ ബേക്കല്‍, സിദ്ദീഖ് പള്ളിപുഴ, പി.കെ അബ്ദുല്ല, പി.എ ഹമീദ് പള്ളിപ്പുഴ, കെ പുഷ്പരാക്ഷന്‍, അബ്ദല്ല കമ്മാംപാലം, എം.ഇ. ശംസുദ്ധീന്‍, എം.കെ ഖമറുദ്ധീന്‍ എന്നിവര്‍ പ്രസംഗിക്കും.
തൊട്ടി സാലിഹ് ഹാജി, എം.ടി മുഹമ്മദ് ഹാജി തൊട്ടി, അഷ്‌റഫ് മൗവ്വല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, സി.എ ബഷീര്‍ മഠം, ഷഹ്ഷാദ് പൂച്ചക്കാട്, എം.എ ലത്തീഫ് തൊട്ടി എന്നി രെ ആദരിക്കും.
മൗവല്‍ മുഹമ്മദ് പരിചയ പ്പെടുത്തല്‍ നടത്തും. സ്വാഗത കമ്മിറ്റി ചെയര്‍മാന്‍ എ.എം അബ്ദുള്‍ ഖാദര്‍ സ്വാഗതവും. എം.ബി ഷാനവാസ് നന്ദിയും പറയും.
തുടര്‍ന്ന് അസീസ് തായി നേരി, അഷ്‌റഫ് പയ്യന്നൂര്‍, അസീസ് പുലിക്കുന്ന്, കണ്ണൂര്‍ സീനത്ത്, എം.എ ഗഫൂര്‍, ഇസ്മായില്‍ തളങ്കര, ആദില്‍ അത്തു, കുഞ്ഞുഭായ്, ദില്‍ന കോഴിക്കോട് എന്നിവര്‍ അണിനിരിക്കുന്ന ഇശല്‍ മഴ മാപ്പിളപാട്ട് വിരുന്നുമുണ്ടാവും.
No comments:
Post a Comment