തളിപ്പറമ്പ : സംഘര്‍ഷം നിലനില്ക്കുന്ന കടമ്പേരിയില്‍ വീണ്ടും അക്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ സി.പി.എം മുതിരക്കാല്‍ ബ്രാഞ്ച്‌സെക്രട്ടറി നിഷാദിന്റെ ഓട്ടോറിക്ഷ അജ്ഞാത സംഘം തകര്‍ത്തു. പുലര്‍ച്ചെനാല് മണിക്ക് രണ്ടംഗസംഘമാണ് ഓട്ടോറിക്ഷയുടെ വുഡ് കീറി നശിപ്പിച്ചത്.
ഒച്ചകേട്ട് നിഷാദിന്റെ അമ്മ നാണി എഴുന്നേറ്റ് പുറത്തേക്ക് വരുമ്പോള്‍ രണ്ടു പേര്‍ ഓടി പോകുന്നതും അല്പം കഴിഞ്ഞപ്പോള്‍ ഒരു ബൈക്ക് സ്റ്റാര്‍ട്ടാക്കി ഓടിച്ച് പോകുന്നതിന്റെ ശബ്ദവും കേട്ടിരുന്നു. ധര്‍മ്മശാലയിലെ ഓട്ടോഡ്രൈവറാണ് നിഷാദ്. ഇയാളുടെ കെ.എല്‍. 59 ഡി 3463ഓട്ടോയുടെ വുഡ്പൂര്‍ണ്ണമായും കീറിനശിപ്പിച്ചിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ധര്‍മ്മശാലയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തി.
ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്തുള്ള വിമു ്തഭടന്‍ ശ്രീനിവാസന്റെ വീടിന്റെ ജനല്‍ഗ്ലാസുകളും ബൈക്കുകളും കാറും സമാന രീതിയില്‍ ബൈക്കിലെത്തിയ സംഘം തകര്‍ത്തിരുന്നു. ഇതിന്റെ അന്വേഷണം നടന്നു വരികയാണ്.
തിങ്കളാഴ്ച വൈകുന്നേരം തളിപ്പറമ്പ ഡി.വൈ.എസ്.പി: കെ.എസ്. സുദര്‍ശന്യു ശ്രീനിവാസന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ഇന്നലെ നാട്ടുകാര്‍ യോഗം ചേര്‍ന്ന് ജന ജാഗ്രത സമിതി രൂപീകരിച്ചിരുന്നു. ജയിംസ് മാത്യു എം.എല്‍.എ അടക്കം പങ്കെടുത്ത യോഗം നാട്ടില്‍ കലാപം ഉാക്കാനുള്ള്യുഏത് നീക്കത്തെയും ചെറുക്കാന്‍്യു തീരുമാനിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് സി.പി.എംബ്രാഞ്ച് സെക്രട്ടറിയുടെ ഓട്ടോറിക്ഷ തകര്‍ക്കപ്പെട്ടത്. രാത്രി ഒരു മണി വരെ ഇവിടെ ഒരു കട തുറന്നു വെക്കാറുണ്ട്. ഉള്‍പ്രദേശമായിട്ടും ധര്‍്യുശാലയിലെ ഒട്ടേറെ പേര്‍ ഇവിടെ വരുന്നതിനാല്‍ അപരിചിതരെ തടയാന്‍്യു കഴിയാത്തസ്ഥിതിയാണുള്ളത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Auto Riksha, Thaliparamba, Police
No comments:
Post a Comment