കാസര്‍കോട്: ഏറ്റെടുത്ത കാര്യത്തില്‍ അതീവ ഉത്സാഹം കാണിച്ച് നാടിന്റെ വികസനത്തിനായി മുന്നിട്ടറങ്ങിയ മാതൃകാ വ്യക്തിത്വമായിരുന്നു ബി കെ അബ്ദുല്ല ഹാജി ബേര്‍ക്കയെന്ന് എന്‍.എ. നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു.
കാസര്‍കോട് സുന്നി സെന്ററില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബി.കെ. ഹാജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അശരണരെ സഹായിക്കുന്നതിലും സമൂഹ പുരോഗതിക്കാവശ്യമായ കാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നതിലും ബി.കെ. അതീവ താത്പര്യം കാട്ടിയിരുന്നു. ബിസിനസ് തിരക്കുകള്‍ക്കിടയിലും സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതനാവാന്‍ കഴിഞ്ഞത് എടുത്തുപറയേണ്ടതാണ് -എന്‍ എ അനുസ്മരിച്ചു.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി.
കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹമീദ് മൗലവി ആലംപാടി, എ ബി മൊയ്തു സഅദി ചേരൂര്‍, എസ് എച്ച് എ തങ്ങള്‍, സി എന്‍ ജഅ്ഫര്‍, ഇഖ്ബാല്‍ ബേവിഞ്ച, ഹുസൈന്‍ മുട്ടത്തൊടി, ബദറുദ്ദീന്‍ ഹാജി തെരുവത്ത്, അശ്‌റഫ് കരിപ്പൊടി, ബശീര്‍ പുളിക്കൂര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ റഫീഖ് സഅദി ദേലംപാടി സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment