Latest News

ഹൊസ്ദുര്‍ഗ് ഉപജില്ലാ കലോത്സവം:ഓഫീസ് ഉദ്ഘാടനം ചെയ്തു


നീലേശ്വരം: മരക്കാപ്പ് കടപ്പുറം ഗവ. ഹൈസ്‌കൂളില്‍ നടക്കുന്ന ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസും ഫണ്ട് ശേഖരണവും ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പുഞ്ചാവി രാമചന്ദ്രന്‍ ആദ്യ തുക കൈമാറി. 

നീലേശ്വരം നഗരസഭാധ്യക്ഷ വി.ഗൗരി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ഉപാധ്യക്ഷന്‍ പ്രഭാകരന്‍ വാഴുന്നോറൊടി, കൗണ്‍സിലര്‍മാരായ ടി.കുഞ്ഞികൃഷ്ണന്‍, ടി.പി.കരുണാകരന്‍, പുഞ്ചക്കര പദ്മനാഭന്‍, കെ.വി.ദാമോദരന്‍, എ.ഇ.ഒ. ടി.എം.സദാനന്ദന്‍, കെ.പ്രവീണ്‍ കുമാര്‍, ബി.അബ്ദുള്ള ഹാജി എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍ പ്രദീപ് മരക്കാപ്പ് സ്വാഗതവും കെ.വി.സത്യനാഥന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.