കാസര്‍കോട്: പരമ്പരാഗത പൂഴിത്തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുക, തൊഴിലാളി ദ്രോഹ നടപടി പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഹൊസ്ദുര്‍ഗ് താലൂക്ക് പോര്‍ട്ട് കടവ് മണല്‍ വാരല്‍ തൊഴിലാളികള്‍ സംയുക്ത സമരസമിതി നേതൃത്വത്തില്‍ കാസര്‍കോട് പോര്‍ട്ട് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
താലൂക്ക് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു. ഒരു മാസമായി നീലേശ്വരം അഴിമുഖത്തെ കടവുകള്‍ അടഞ്ഞുകിടക്കുകയാണ്. തുറമുഖ വകുപ്പിന്റെ പുതിയ ടെന്‍ഡര്‍ നടപടിയിലൂടെ തൊഴിലാളികള്‍ക്ക് മുന്‍വര്‍ഷത്തെക്കാള്‍ കുറഞ്ഞ കൂലിയാണ് ലഭിക്കുന്നത്. ഇതുകാരണം അറുനൂറോളം തൊഴിലാളികളാണ് പ്രതിസന്ധിയിലായത്.
സിഐടിയു ജില്ലാപ്രസിഡന്റ് കെ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി പി കൃഷ്ണന് അധ്യക്ഷനായി. ഇട്ടപ്പുറം കുഞ്ഞിക്കണ്ണന്, പി എ നായര്‍, വി വി ബാലകൃഷ്ണന്, പി യു പത്മനാഭന്, ഐ കുഞ്ഞിക്കണ്ണന്, ടി വി കണ്ണന്, കെ കെ ബാലകൃഷ്ണന്, ഇ ടി രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു. കെ കെ കൃഷ്ണന് സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment