തളിപ്പറമ്പ: അരിയില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനടിച്ച പച്ചച്ചായം എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും സാന്നിധ്യത്തില്‍ മായ്ക്കാന്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായി. എം.എല്‍.എമാരായ ജയിംസ് മാത്യു, ടി.വി. രാജേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തഹസില്‍ദാര്‍ കെ.രാധാകൃഷ്ണന്‍ വിളിച്ചു ചേര്‍ത്ത യോഗം നടന്നത്.
കൂടാതെ പട്ടുവം പഞ്ചായത്തില്‍ എല്ലാ രാഷ്ട്രീയ പ്രതിനിധികളെയും ഉള്‍പ്പെടുത്തി സമാധാന സമിതി രൂപീകരിക്കും. സമിതി മാസത്തില്‍ ഒന്നോ, രണ്ടോ തവണ യോഗം ചേര്‍ന്ന് പ്രദേശത്തെ ക്രമസമാധാന നില സംബന്ധിച്ച് അവലോകനം നടത്തും. സമിതിയുടെ രൂപീകരണ യോഗം 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് പട്ടുവം പഞ്ചായത്ത് ഹാളില്‍ നടക്കും.
അരിയിലും പരിസര പ്രദേശങ്ങളിലും സമാധാനം നിലനിര്‍ത്താനുള്ള നടപടികളുടെ പ്രാഥമിക ഘട്ടമായി റോഡുകളിലും പൊതുകിണറുകളിലും വൈദ്യുതി തൂണുകളിലും രേഖപ്പെടുത്തിയിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ എഴുത്തുകളും ചിഹ്നങ്ങളും മായ്ക്കും. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന സാമൂഹ്യവിരുദ്ധരെ ഒറ്റപ്പെടുത്താനും അക്രമികളെ നിയമത്തിന് മുമ്പിലെത്തിക്കാനും തീരുമാനിച്ചു.
നഗരസഭാധ്യക്ഷ റംലപക്കര്‍, പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട് ടി. ലത, എസ്.ഐ എ. അനില്‍കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. കരുണാകരന്‍ (സി.പി.എം), ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ (മുസ്‌ലിംലീഗ്), കപ്പച്ചേരി രാജീവന്‍ (കോണ്‍ഗ്രസ്), എ.ആര്‍.സി നായര്‍ (സി.പി.ഐ), പി.കുഞ്ഞിരാമന്‍ (ബി.ജെ.പി), കെ. മോഹനന്‍ (ആര്‍.എസ്.പി), പി.പി. മോഹനന്‍ (സി.എം.പി) പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment