കണ്ണൂര്‍: തയ്യല്‍ക്കട നടത്തി ഉപജീവനം നടത്തുന്ന വികലാംഗനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച പോലീസുദ്യോഗസ്ഥരെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും കാല്‍ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.
കണ്ണൂര്‍ പ്ലാസ ജങ്‌ഷനിലെ അറ്റ്‌ലസ് ടൈലേഴ്‌സ് ഉടമ വി.പി. ശങ്കരന്‍ നമ്പൂതിരിയെ പീഡിപ്പിച്ചതിന് ടൗണ്‍ എസ്.ഐയായിരുന്ന പി.ആര്‍. മനോജ്, എ.എസ്.ഐയായിരുന്ന മോഹനന്‍ എന്നിവര്‍ക്ക് എതിരെയാണ് വിധി പുറപ്പെടുവിച്ചത്.
2010 നവമ്പര്‍ ആറിനാണ് വിധിക്കാസ്‌പദമായ സംഭവം. തയ്യല്‍ക്കടയില്‍ സ്‌ത്രീകളെ കൊണ്ടുവന്ന് അനാശാസ്യ പ്രവര്‍ത്തനം നടത്താറുണ്ടെന്ന് ആരോപിച്ച് ശങ്കരന്‍ നമ്പൂതിരിയെ പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ശങ്കരന്‍ നമ്പൂതിരിക്ക് സംഭവിച്ച ശാരീരികവും മാനസികവുമായ പീഡനത്തിനും അവഹേളനത്തിനും 25,000രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നും എസ്.ഐക്ക് നിയമപരിജ്ഞാനം നല്‍കാന്‍ സംവിധാനം ഒരുക്കണമെന്നും ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും കമ്മീഷനംഗം കെ.ഇ. ഗംഗാധരന്‍ വിധിയില്‍ പറയുന്നു. ചന്തേര സ്റ്റേഷനില്‍ പ്രിന്‍സിപ്പല്‍ എസ്.ഐയാണ് മനോജിപ്പോള്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment