ഉപ്പള: ഉപ്പളയ്ക്കടുത്ത മണ്ണംകുഴിയില്‍ യുവാവ് വെട്ടേററ് മരിച്ചു. ഉപ്പള മണ്ണങ്കുഴില്‍ അബ്ദുല്‍ മുത്തലിബ് (38) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11.45 ടെയാണ് സംഭവം. താമസിക്കുന്ന ഫ്‌ലാറ്റില്‍ നിന്നും കാറില്‍ മടങ്ങുകയായിരുന്ന മുത്തലിബിനെ ഫ്‌ലാറ്റിനു മുന്‍പില്‍ വെച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്ന മുത്തലിബിനെ നാട്ടുകാര്‍ മംഗലാപുരം ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരണപ്പെടുകയായിരുന്നു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി.
അക്രമത്തിന് പിന്നില്‍ കുപ്രസിദ്ധ ഗുണ്ടാതലവന്‍ കാലിയ റഫീഖും സംഘവുമാണെന്നാണ് വിവരം. അബ്ദുല്‍ മുത്തലിബും റഫീഖും നേരത്തേ ശത്രുതയിലായിരുന്നു. കൊല്ലപ്പെട്ട മുത്തലിബിന്റെ പേരില്‍ മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനില്‍ അഞ്ചോളം കേസുകള്‍ നിലവിലുണ്ട്. പോലീസിനെ ആക്രമിച്ച കേസിലും മുത്തലിബ് പ്രതിയാണ്.
കുമ്പള സി.ഐ സിബി തോമസും സംഘവും പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ പോലീസിന്റെ വലയിലായതായും സൂചനയുണ്ട്. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment