വിതുര: മാനസികരോഗിയായ മകന്‍ അച്ഛനെ തലയ്ക്കടിച്ചുകൊന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. മൃതദേഹത്തിന് കാവല്‍ നിന്ന മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്യനാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഉഴമലയ്ക്കല്‍ പഞ്ചായത്തില്‍ മരങ്ങാട് മൊമ്പാല നസീര്‍ ഹൗസില്‍ നസീറാണ് (52) മരിച്ചത്.
നസീറിന്റെ ഭാര്യ കുറച്ച് നാളായി മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് വഞ്ചുവത്തുള്ള മകളുടെ വീട്ടിലാണ്. മറ്റൊരു മകള്‍ വിവാഹം കഴിഞ്ഞ് കുളത്തുപ്പുഴയിലാണ് താമസം. മകന്‍ സജീറും (22) അച്ഛന്‍ നസീറും മാത്രമേ വീട്ടിലുള്ളൂ. സജീര്‍ ചെറുപ്പം മുതല്‍ മാനസികരോഗത്തിന് ചികിത്സയിലുമായിരുന്നു. കൂലിവേലയ്ക്ക് പോകുന്ന അച്ഛനെ കാത്തിരിക്കുന്ന മകനെയാണ് സാധാരണയായി അയല്‍ക്കാര്‍ കണ്ടുവന്നിരുന്നത്. മകനും അച്ഛനും നല്ല സ്‌നേഹത്തിലായിരുന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. അച്ഛനെ കാണാതിരുന്നാല്‍ മകന്‍ അന്വേഷിച്ചിറങ്ങുന്നതും കാണാറുണ്ടായിരുന്നു.
രണ്ട് ദിവസമായി വീട്ടില്‍ നിന്നും ആരും പുറത്തിറങ്ങുന്നത് കാണാതിരുന്നതിനാല്‍ സംശയം തോന്നിയ അയല്‍ക്കാരാണ് വ്യാഴാഴ്ച രാത്രി പുറകുവശത്തെ വാതില്‍ തുറന്ന് അകത്ത് കടന്ന് വീട് പരിശോധിച്ചത്. മുറിയ്ക്കുള്ളില്‍ അച്ഛന്‍ മരിച്ചുകിടക്കുന്നത് കണ്ട് അയല്‍ക്കാര്‍ ഭയന്നുപോയി. ചരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. തലയുടെ ഭാഗത്ത് പൊട്ടലുണ്ട്. അതില്‍ നിന്നും രക്തം വാര്‍ന്ന് മുറിയിലാകെ കട്ടപിടിച്ച് കിടക്കുന്ന നിലയിലായിരുന്നു.
തൊട്ടടുത്തു തന്നെ മകന്‍ സജീറുമുണ്ടായിരുന്നു. എന്തെങ്കിലും സംഭവിച്ചുവെന്ന ഭാവമൊന്നുമില്ലാതെ നില്ക്കുകയായിരുന്നു അയാള്‍. വിവരമറിഞ്ഞ് എത്തിയ ആര്യനാട് പൊലീസാണ് സജീറിനെ കസ്റ്റഡിയിലെടുത്തത്. അയാള്‍ മാനസിക രോഗിയായതിനാല്‍ കാര്യമായ ചോദ്യം ചെയ്യലുണ്ടായില്ല. വെള്ളിയാഴ്ച രാവിലെ ഫോറന്‍സിക് വിഭാഗമെത്തി പരിശോധിച്ച് തെളിവെടുത്ത ശേഷമേ കൂടുതല്‍ വിവരം ലഭ്യമാകൂ.വിതുര: മാനസികരോഗിയായ മകന്‍ അച്ഛനെ തലയ്ക്കടിച്ചുകൊന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. മൃതദേഹത്തിന് കാവല്‍ നിന്ന മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്യനാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഉഴമലയ്ക്കല്‍ പഞ്ചായത്തില്‍ മരങ്ങാട് മൊമ്പാല നസീര്‍ ഹൗസില്‍ നസീറാണ് (52) മരിച്ചത്.

തൊട്ടടുത്തു തന്നെ മകന്‍ സജീറുമുണ്ടായിരുന്നു. എന്തെങ്കിലും സംഭവിച്ചുവെന്ന ഭാവമൊന്നുമില്ലാതെ നില്ക്കുകയായിരുന്നു അയാള്‍. വിവരമറിഞ്ഞ് എത്തിയ ആര്യനാട് പൊലീസാണ് സജീറിനെ കസ്റ്റഡിയിലെടുത്തത്. അയാള്‍ മാനസിക രോഗിയായതിനാല്‍ കാര്യമായ ചോദ്യം ചെയ്യലുണ്ടായില്ല. വെള്ളിയാഴ്ച രാവിലെ ഫോറന്‍സിക് വിഭാഗമെത്തി പരിശോധിച്ച് തെളിവെടുത്ത ശേഷമേ കൂടുതല്‍ വിവരം ലഭ്യമാകൂ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Blood, Dead Body, Police, Case

No comments:
Post a Comment