Latest News

രാഷ്ട്രീയമാണോ സിനിമയാണോ പുതുതലമുറ ഏറെ ഇഷ്ടപ്പെടുന്നത്?


പെരിയ: രാഷ്ട്രീയമാണോ സിനിമയാണോ പുതുതലമുറ ഏറെ ഇഷ്ടപ്പെടുന്നത്? പെരിയ അംബേദ്കര്‍ കോളേജിലെ യൂണിയന്‍ ഉദ്ഘാടനച്ചടങ്ങിലാണ് രാഷ്ട്രീയവും സിനിമയും ചര്‍ച്ചാവിഷയമായത്. വി.ടി.ബല്‍റാം എം.എല്‍.എ.യും നടന്‍ സുധീഷുമായിരുന്നു വേദിയില്‍.

യൂണിയന്‍ ഉദ്ഘാടനംചെയ്ത ബല്‍റാമാണ് പ്രസംഗത്തില്‍ രാഷ്ട്രീയം വിഷയമാക്കിയത്. രാഷ്ട്രീയം ഇഷ്ടമുള്ളവര്‍ കൈപൊക്കണമെന്ന് ബല്‍റാം ആവശ്യപ്പെട്ടു. ആരും കൈപൊക്കിയില്ല. ഇന്നത്തെ രാഷ്ട്രീയം ഇഷ്ടമല്ലെങ്കില്‍ കൈപൊക്കണമെന്ന് പറഞ്ഞപ്പോള്‍ വിദ്യര്‍ഥികള്‍ ഒന്നടങ്കം കൈപൊക്കുകയും ചെയ്തു. രാഷ്ട്രീയം ഇഷ്ടപ്പെടാതിരിക്കുകയല്ല വേണ്ടതെന്നും അതിലെ ജീര്‍ണതകള്‍ക്കെതിരെ തിരുത്തല്‍ശക്തിയായി പോരാടാനാണ് നമുക്ക് കഴിയേണ്ടതെന്നും ബല്‍റാം പറഞ്ഞു. 

തുടര്‍ന്ന് ഫൈനാര്‍ട്‌സ് ഉദ്ഘാടനംചെയ്തു സംസാരിച്ച സുധീഷും ഈ അഭിപ്രായത്തോട് യോജിച്ചു. സിനിമയിലെ ഇഷ്ടാനിഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞ സുധീഷ് എല്ലാ ചടങ്ങിലും പറയുന്ന മണിച്ചിത്രത്താഴിലെ കിണ്ടി പ്രയോഗം ആവര്‍ത്തിച്ചു. ഇത്രയുംകാലം കഴിഞ്ഞിട്ടും തന്നെ കാണുമ്പോള്‍ കുട്ടികള്‍ കിണ്ടി എന്നു വിളിക്കുന്നത് ആ കഥാപാത്രത്തിന്റെ വിജയംതന്നെയാണെന്ന് സുധീഷ് പറഞ്ഞു.

ജിമ്മി ജോണി അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ പ്രൊഫ. എകെ.ശങ്കരന്‍, സാവിത്രി, രാജീവന്‍, നവീന്‍രാജ്, സിവി.രഞ്ജിത, അബ്ദുള്‍ഹമീദ്, വിബ എന്നീവര്‍ സംസാരിച്ചു. പ്രജീപ് പ്രകാശ് സ്വാഗതവും ദീപ നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.