Latest News

മുഖ്യമന്ത്രിക്കെതിരായ ആക്രമണം: 22 പേര്‍ അറസ്റ്റില്‍; 1000 പേര്‍ക്കെതിരെ കേസ്‌


തിരുവനന്തപുരം: കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 22 പേരെ അറസ്റ്റ് ചെയ്തു. പി.ജയരാജന്‍ , എം.വി ജയരാജന്‍ , പി.കെ ശ്രീമതി, സി.കൃഷ്ണന്‍ , കെ.കെ നാരായണന്‍ എന്നിവരടക്കം ആയിരംപേര്‍ക്കെതിരെ കേസെടുക്കുമെന്നും സൂചനയുണ്ട്.

ഇതിനിടെ രാത്രി ഒരുമണിക്ക് തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി വിദഗ്ധപരിശോധനയ്ക്കായി മെഡിക്കല്‍കോളജിലെത്തി. ഒരുദിവസത്തെ വിശ്രമം വേണമെന്ന ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്ന് അവിടെത്തന്നെ അഡ്മിറ്റായി. കല്ലേറില്‍ മുഖ്യമന്ത്രിയുടെ നെറ്റിയിലും നെഞ്ചിലുമാണ് പരിക്കേറ്റത്. നെഞ്ചില്‍ നീര്‍ക്കെട്ടും വേദനയുമുണ്ട്.

കണ്ണൂര്‍ സംഭവത്തെക്കുറിച്ച് ഉത്തരമേഖലാ എ.ഡി.ജി.പി എന്‍ ശങ്കര്‍റെഡ്ഡിയും കണ്ണൂര്‍ ഐ.ജി സുരേഷ് രാജ് പുരോഹിതും ആണ് അന്വേഷിക്കുന്നത്. പോലീസ് സേനയുടെ ഔദ്യോഗിക പരിപാടിക്കിടയില്‍ തന്നെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട സംഭവത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചാണ് ശങ്കര്‍റെഡ്ഡി അന്വേഷിക്കുക. മുഖ്യമന്ത്രിയുടെ നേര്‍ക്കുള്ള ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുക കണ്ണൂര്‍ ഐ.ജി സുരേഷ് രാജ് പുരോഹിതും ആയിരിക്കും.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍രാധാകൃഷ്ണന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ഡി.ജി.പി കെ.എസ്. ബാലസുബ്രമണ്യവുമായും ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രണ്ട് തലത്തിലുള്ള അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.