Latest News

പത്തനംതിട്ടയില്‍ കുട്ടികളെ കഴുത്തറത്തുകൊന്ന സംഭവം: പ്രതി വിഷം കഴിച്ച് അവശനിലയില്‍


പത്തനംതിട്ട: റാന്നി കീക്കൊഴൂരില്‍ രണ്ട് ആണ്‍കുട്ടികളെ കഴുത്ത് അറത്തു കൊന്ന സംഭവത്തിലെ പ്രതി ഷിബുവിനെ വിഷം കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പോലീസ് കസ്റ്റഡിലെടുക്കുന്നതിനു മുന്‍പു തന്നെ ഇയാള്‍ വിഷം കഴിച്ചിരുന്നു എന്നാണ് നിഗമനം.

കൊലപാതകം നടത്തിയ ശേഷം ഷിബു വീട്ടില്‍ തന്നെയുണ്ടായിരുന്നതായും ആ സമയത്താണ് ഇയാള്‍ വിഷം കഴിച്ചതെന്നുമാണ് സൂചന. പോലീസ് ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ ചുമയ്ക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മദ്യപിച്ചിട്ടുണ്ടാകാമെന്ന സംശയത്തെത്തുടര്‍ന്ന് പരിശോധനയ്ക്കായി ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് താന്‍ വിഷം കഴിച്ചിട്ടുള്ളതായി പോലീസിനോട് ഷിബു വെളിപ്പെടുത്തിയത്.

രാവിലെ ഏഴു മണിയോടെയാണ് മാടത്തേറ്റുവീട്ടില്‍ മെല്‍ബില്‍ (6) മെബില്‍ (5) എന്നീ കുട്ടികള്‍ കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെത്തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നാണ് സൂചന. സ്വത്തു വെച്ചതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് വഴക്കിനു കാരണം. കുട്ടികളുടെ അമ്മ ബിന്ദുവിനും പരിക്കേറ്റിറ്റുണ്ട്. ഇവരുടെ വീടിനും ഷിബു തീവെച്ചു.

രാവിലെ വീട്ടിലെത്തിയ ഷിബു കുട്ടികളുടെ അമ്മയുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞശേഷമാണ് കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട കുട്ടികളുടെ അച്ഛന്‍ ഗള്‍ഫിലാണ്.

കുടുംബവഴക്ക്; പത്തനംതിട്ടയില്‍ രണ്ടു കുട്ടികളെ കഴുത്തറത്തു കൊന്നു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.