Latest News

ഫോണ്‍വിളി ചോദ്യംചെയ്ത അമ്മായിഅമ്മയെ മരുമകള്‍ തലയ്ക്കടിച്ചു കൊന്നു


ചെന്നൈ: നിരന്തര ഫോണ്‍ വിളി ചോദ്യം ചെയ്ത അമ്മായി അമ്മയെ മരുമകള്‍ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. മണലി ജലഗണ്ഡിമാരി അമ്മന്‍തെരുവില്‍ സുന്ദരത്തിന്റെ അമ്മ ശെല്‍വി (54) ആണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടന്നിരുന്ന ശെല്‍വിയെ വെള്ളിയാഴ്ചരാത്രി ഒന്നരയോടെ സുന്ദരത്തിന്റെ ഭാര്യ ഗ്ലോറി ആക്രമിക്കുകയായിരുന്നു. തലക്കടിയേറ്റ ശെല്‍വി സംഭവസ്ഥത്തുവച്ചുതന്നെ മരിച്ചു.

ഗ്ലോറിയുടെ ഫോണ്‍വിളിയെ ചൊല്ലി വീട്ടില്‍ നിരന്തര കലഹങ്ങള്‍ ഉണ്ടാവാറുള്ളതായി അയല്‍വാസികള്‍ പോലീസില്‍ പറഞ്ഞു. നാലുമാസം മുന്‍പാണ് സുന്ദരം ജോലിക്കായി വിദേശത്തേക്ക് പോയത്. ശെല്‍വിയും ഗ്ലോറിയും ഒന്നിച്ചാണ് കഴിഞ്ഞുവന്നത്. 

കൊലപാതകത്തിന് രണ്ടുദിവസം മുന്‍പുണ്ടായ കലഹത്തില്‍ ശെല്‍വി ഗ്ലോറിയുടെ ഫോണ്‍ എറിഞ്ഞുടച്ചതായി പോലീസ് പറഞ്ഞു. തമ്മിലടിയുടെ തുടര്‍ച്ചയാണ് കൊലപാതകമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ ഏഴരയോടെ ഗ്ലോറി പോലീസിനു മുന്നിലെത്തി കീഴടങ്ങുകയായിരുന്നു. സുന്ദരം-ഗ്ലോറി ദമ്പതിമാര്‍ക്ക് രണ്ടുകുട്ടികളുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.